പള്ളിക്കത്തോട്: വയോധികനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചെങ്ങളം ഈസ്റ്റ് വല്യാത്ത്കിഴക്കേതില് വീട്ടില്‍ ബാലകൃഷ്ണന് നായര്‍ (72) ആണ് മരിച്ചത്. ഇന്നലെ രാവിലെ 12 ഓടെയാണ് സംഭവം. വീട്ടില്‍ കുടംബാംഗങ്ങള്‍ക്കൊപ്പം ഇരുന്ന ബാലകൃഷ്ണനെ പിന്നീട് കാണാതിരുന്നതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് വീടിനു സമീപത്തെ പുരയിടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും ചേര്‍പ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പള്ളിക്കത്തോട് പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം ചേര്‍പ്പുങ്കല്‍ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍. ഭാര്യ: ശ്രീദേവി. മക്കള്‍: മനോജ്, ശ്രീവിദ്യ, ശ്രീജ. മരുമക്കള്‍: സോമന്, ഹരികൃഷ്ണന്. സംസ്കാരം ഇന്ന് (ചൊവ്വ) വൈകുന്നേരം നാലിന് വീട്ടുവളപ്പില്‍.