ഇനി എനിക്ക് അതിനെപ്പറ്റി പറയാന്‍ താല്‍പര്യമില്ല, ബാലയുടെ വിവാഹത്തിന് പിന്നാലെ വീഡിയോയുമായി മുൻ ഭാര്യ എലിസബത്ത്

കഴിഞ്ഞ ദിവസമാണ് മുറപ്പെണ്ണായ കോകിലയുമായി നടൻ ബാലയുടെ വിവാഹം നടന്നത് . കോകിലയാണ് വിവാഹത്തിന് മുൻകൈ എടുത്തതെന്നും, ചെറുപ്പത്തിലേ തന്നോട് കോകിലയ്‌ക്ക് പ്രണയമായിരുന്നുവെന്നുമാണ് ബാല പറയുന്നത്. ഇപ്പോഴിതാ ബാലയുടെ വിവാഹത്തിന് പിന്നാലെ വീഡിയോയുമായി എത്തിയിരിക്കുകയാണ് മുൻ ഭാര്യ എലിസബത്ത് ഉദയൻ.

Advertisements

കേള്‍ക്കുന്ന വാർത്തകളോട് പ്രതികരിക്കാൻ താല്‍പര്യമില്ലെന്നും വിഷമമുണ്ടെന്നും എലിസബത്ത് പറയുന്നു. ‘കുറേ വാര്‍ത്തകളൊക്കെ വരുന്നുണ്ട്. ഇങ്ങനെ ഒരു വീഡിയോ ഇടണോ എന്ന് ഭയങ്കര വിഷമത്തിലായിരുന്നു. ഇനി എനിക്ക് അതിനെപ്പറ്റി പറയാന്‍ താത്പര്യമില്ല. പിന്നെ ഒരു ഹാപ്പി മൊമന്റുണ്ടായി. അതു ഷെയർ ചെയ്ത് തുടങ്ങാമെന്ന് വിചാരിക്കുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അഹമ്മദാബാദിലാണ് ഞാന്‍. കൃത്യ സമയത്ത് സഹായം കിട്ടിയപ്പോള്‍ ഒരു രോഗി രക്ഷപ്പെട്ട കാര്യം നേരത്തെ ഞാന്‍ ഷെയർ ചെയ്തിട്ടുണ്ടെന്ന് തോന്നുന്നു. ഇതിനു പിന്നാലെ അവര്‍ നന്ദി അറിയിച്ച്‌ എന്റടുത്ത് വന്നിരുന്നു. അവരുടെ സന്തോഷം കണ്ട് എനിക്കും വലിയ സന്തോഷമായി. ഇന്ന് എനിക്ക് ഹോസ്പിറ്റലില്‍ വന്നപ്പോള്‍ അവർ തന്ന സമ്മാനങ്ങളാണ് ഈ ചോക്ലേറ്റ്സ്. സത്യത്തില്‍ ഞാൻ ചെയ്തത് ഒരു ചെറിയ കാര്യമായിരുന്നു. പക്ഷേ നമ്മള്‍ ചെയ്ത കാര്യത്തിന് തിരിച്ചു ഒരാള്‍ നന്ദിപറയുന്നത് സന്തോഷം തരുന്ന കാര്യമാണ്. കുറച്ച്‌ വിഷമങ്ങളൊക്കെ ഉണ്ടായിരുന്നു, പക്ഷേ ഇപ്പോള്‍ ഹാപ്പിയാണ്.” എലിസബത്ത് പറയുന്നു. ഒട്ടേറെ പേരാണ് വീഡിയോയ്‌ക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത് .’ മനസ് പതറി പോവരുത്, ജീവിച്ച്‌ കാണിച്ച്‌ കൊടുക്കണം ‘ എന്നിങ്ങനെയാണ് കമന്റുകള്‍.

Hot Topics

Related Articles