കോട്ടയം: വാകത്താനം ഗ്രാമപഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുട്ടികള്‍ക്കായി ശില്പശാല സംഘടിപ്പിച്ചു. വിനോദങ്ങളിലൂടെവജ്ഞാന സമ്പാദനം, സംഘബോധം, നേതൃത്വപാടവം, സര്‍ഗ്ഗശേഷി- വ്യെക്തിത്വവികസനം എന്നിവ കുട്ടികളില്‍ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ കുടുംബശ്രീയുടെ നേതൃത്വതില്‍ പ്രവര്‍ത്തിക്കുന്നതാണ് ബാലസഭ.
ശില്പശാലയുടെ ഉത്ഘാടനം വാകത്താനം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ അരുണിമ പ്രദീപ് നിര്‍വഹിച്ചു. കുടുംബശ്രീ സി ഡി എസ് ചെയര്‍ര്‍പേഴ്‌സണ്‍ സുനിത ബോസ് അധ്യക്ഷതവഹിച്ച യോഗത്തില്‍ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേസണ്‍ ബീനാ സണ്ണി, മൂന്നാം വാര്‍ഡ് മെമ്പര്‍ പി. കെ. മജു, സി ഡി എസ് വൈസ് ചെയര്‍പേഴ്‌സണ്‍ അശ്വതി സുരേഷ്, അസിസ്റ്റന്റ് സെക്രട്ടറി പ്രസന്നകുമാരി എന്നിവര്‍ സംസാരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പഞ്ചായത്ത് അംഗങ്ങള്‍, കുടുംബശ്രീ -ബാലസഭ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അനീഷ് മോഹന്റെ നേതൃത്വത്തില്‍ – ഇപ്കായ് ക്ലാസുകള്‍ നയിച്ചു. സമാപനയോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് റോസമ്മ മത്തായി സമ്മാനദാനം നിര്‍വഹിച്ചു.