പുതുപ്പള്ളി: ബാലസംഘം പുതുപ്പള്ളി ഏരിയാ കമ്മിറ്റി സംഘടിപ്പിച്ചിട്ടുള്ള വേനൽ തുമ്പി – 2022 പഠന ക്യാമ്പ് എഴുവന്താനം സിഎംഎസ് എൽപി സ്കൂളിൽ മെയ് 3 മുതൽ നടന്നുവരികയാണ്. സി പി ഐ എം പുതുപ്പള്ളി ഏരിയാ സെക്രട്ടറി സുഭാഷ് പി. വർഗീസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ബാലസംഘം ഏരിയ സെക്രട്ടറി നയന രാജു അധ്യക്ഷയായി.
സംഘാടക സമിതി ചെയർമാൻ ഇ. കെ. കുര്യൻ, കൺവീനർ പ്രകാശ് ചന്ദ്രൻ, മാനേജർ രാജീവ് ജോൺ തുടങ്ങിയവരുടെ മേൽനോട്ടത്തിലാണ് ക്യാമ്പ് പ്രവർത്തിക്കുന്നത്. ബാലസംഘം ഏരിയാ കൺവീനർ സി.കെ വിജയകുമാർ ക്യാമ്പ് ഡയറക്ടറായും പ്രവർത്തിക്കുന്നു.
ഇരുപത് കുട്ടികൾ ക്യാമ്പിൽ പരിശീലനം നേടുന്നുണ്ട്. നിധിൻ രാജു, ആദിത്യനാഥ് സി.എസ്, റിച്ചു ഗെഗാർ, അരുണിമ അരുൺ എന്നിവരാണ് പരിശീലകർ. ബാലസംഘം ജില്ലാ കൺവീനർ ആനന്ദകുട്ടൻ മാഷ്, ജില്ലാ കോർഡിനേറ്റർ അനന്ദു സന്തോഷ്, ജില്ലാ പരിശീലകരായ അമൃത, അരുണിമ തുടങ്ങിയവർ ക്യാമ്പിന് ആവശ്യമായ നിർദ്ദേശങ്ങളുമായി എത്തിയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കർഷകസംഘം ജില്ലാ സെക്രട്ടറി കെ.എം രാധാകൃഷ്ണൻ എം.ജി സർവ്വകലാശാല സിൻഡികേറ്റ് അംഗമായ റെജി സഖറിയ സി.ഐ.ടി.യു ഏരിയാ സെക്രട്ടറി കെ.എൻ വിശ്വനാഥൻ, സംസ്ഥാന സാംസ്കാരിക വകുപ്പിന്റെ വജ്രജൂബിലി ഫെല്ലോഷിപ്പ് ജേതാവ് പ്രസാദ് എം. പനച്ചിക്കാട് തുടങ്ങിയവർ ക്യാമ്പ് സന്ദർശിച്ചു. മെയ് എട്ടിന് രാവിലെ 9.30 ന് പാത്താമുട്ടത്ത് കലാ ജാഥയുടെ ആദ്യാവതരണം നടക്കും. മെയ് പത്തിന് വൈകുന്നേരം 5.00 മണിക്ക് പള്ളിക്കതോട്ടിൽ വച്ചാണ് കലാജാഥ സമാപിക്കുന്നത്.