മാര്‍ക്ക് ആന്റണിയിലൂടെ ശ്രദ്ധയാകര്‍ഷിച്ച സംവിധായകനാണ് ആദിക് രവിചന്ദ്രൻ. ആദിക് രവിചന്ദന്റേതായി ഒടുവില്‍ വന്ന ചിത്രം ആണ് ഗുഡ് ബാഡ് അഗ്ലി, അജിത്ത് നായകനായ ചിത്രവും ലോകമെമ്പാടുമുള്ള തിയറ്ററിലേക്ക് പ്രേക്ഷകരെ ആകര്‍ഷിച്ചപ്പോള്‍ 246 കോടി രൂപയോളം നേടിയിരുന്നു. മറ്റൊരു വമ്പൻ നായകനോട് കഥ പറഞ്ഞിരിക്കുകയാണ് ആദിക് രവിചന്ദ്രൻ എന്നാണ് പുതിയ റിപ്പോര്‍ട്ട്.
തെലുങ്കിന്റെ നന്ദമുരി ബാലകൃഷ്‍ണയോടാണ് കഥ പറഞ്ഞത് എന്നാണ് റിപ്പോര്‍ട്ട്. നന്ദമുരി ബാലകൃഷ്‍ണയ്‍ക്ക് കഥ ഇഷ്‍ടപ്പെട്ടുവെന്നുമാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. നന്ദമുരി ബാലകൃഷ്‍ണയുടേതായി ഒടുവില്‍ നാചിത്രമാണ് ഡാകു മഹാരാജ്. ബോബി കൊല്ലിയുടെ സംവിധാനത്തില്‍ എത്തിയ ചിത്രം ഡാകു മഹാരാജ് ഇന്ത്യയില്‍ 107.84 കോടി രൂപയോളമാണ് നേടിയിരിക്കുന്നത് എന്നാണ് സാക്നില്‍ക്കിന്റെ കളക്ഷൻ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വൻ ഹൈപ്പില്‍ എത്തിയ ചിത്രമായിരുന്നു. ഡാകു മഹാരാജിലെ നൃത്ത രംഗം വിവാദമായി മാറിയിരുന്നു. നന്ദാമുരി ബാലകൃഷ്‍ണയും ഉര്‍വശി റൗട്ടേലയുമാണ് രംഗത്ത് ഉള്ളത്. അനുചിതമായ സ്റ്റെപ്പുകാളാണ് വിവാദ ഗാന രംഗത്ത് എന്നാണ് വിമര്‍ശനം. ശേഖര്‍ മാസ്റ്ററാണ് നൃത്ത സംവിധാനം. സിത്താര എന്റര്‍ടെയ്‍ൻമെന്റ്‍സാണ് ചിത്രത്തിന്റെ നിര്‍മാണം.
നന്ദാമുരി ബാലകൃഷ്‍ണ നായകനായി വന്ന ചിത്രത്തില്‍ പ്രഗ്യ ജെയ്‍സ്വാള്‍, ശ്രദ്ധ ശ്രീനാഥ്, ചാന്ദിനി ചൗധരി, റിഷി, നിതിൻ മേഹ്‍ത, ആടുകളം നരേൻ, ഷൈൻ ടോം ചാക്കോ, രവി കിഷൻ, സച്ചിൻ ഖേദേകര്‍, വിവിവി ഗണേഷ്, മകരനന്ദ് ദേശ്‍പാണ്ഡേ, ഹര്‍ഷ വര്‍ദ്ധൻ, സന്ദീപ് രാജ്, ദിവി വദ്ധ്യ, രവി കലേ, ശേഖര്‍, ബോബി കൊല്ലി എന്നിവരും കഥാപാത്രങ്ങളായി ഉണ്ട്. വിജയ് കാര്‍ത്തിക് കണ്ണനാണ് ഛായാഗ്രാഹണം. സംഗീതം നിര്‍വഹിച്ചത് റുബൻ ആണ്.
തെലുങ്കില്‍ മിനിമം ഗ്യാരണ്ടിയുള്ള ഒരു താരമാണ് ബാലയ്യ. തുടര്‍ച്ചയായി ബാലയ്യ മൂന്ന് 100 കോടി ക്ലബിലെത്തിയിരുന്നു. അഖണ്ട, വീര സിംഹ റെഡ്ഡി സിനിമകള്‍ക്ക് പുറമേ ഭഗവത് കേസരിയും 100 കോടി ക്ലബില്‍ എത്തിയിരുന്നു. ബാലയ്യ വീണ്ടും 100 കോടിയിലധികം കളക്ഷൻ നേടി പ്രേക്ഷകരെ അമ്പരപ്പിച്ചിരിക്കുന്നുവെന്നതാണ് പ്രധാനം.