ലോങ് ജംപ് ലോക റെക്കോഡിനുടമയും പരിശീലകനുമായ മൈക്ക് പവലിന് വിലക്ക്

കാലിഫോർണിയ: ലോങ് ജംപ് ലോക റെക്കോഡിനുടമയും പരിശീലകനുമായ മൈക്ക് പവലിനെ അനിശ്ചിതകാലത്തേക്ക് സസ്പെൻഡ് ചെയ്ത് അത്ലറ്റിക്സ് ഇന്റഗ്രിറ്റി യൂണിറ്റ് (എഐയു).സ്വതന്ത്ര ട്രിബ്യൂണലായ എഐയു വെള്ളിയാഴ്ചയാണ് ഉത്തരവ് പുറപ്പെടുവിപ്പിച്ചത്.

Advertisements

മത്സരാർഥികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് വിലക്കിന് ആധാരമെന്നാണ് എഐയു പ്രസ്താവനയില്‍ അറിയിച്ചത്. പ്രത്യേകിച്ച്‌ കുട്ടികളും മുതിർന്നവരുമുള്‍പ്പെടുന്ന മത്സരാർഥികളുടെ സുരക്ഷയുമായി ബന്ധപ്പെട്ടുള്ളതാണിത്. വിലക്കിന് പിന്നിലുള്ള യഥാർഥ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. സസ്പെൻഡ് ചെയ്തതിനാല്‍ ശനിയാഴ്ച ടോക്യോയില്‍ ആരംഭിക്കുന്ന ലോക ചാമ്ബ്യൻഷിപ്പില്‍ പവലിന് പങ്കെടുക്കാൻ സാധിക്കില്ല. മാത്രമല്ല ലോക അത്ലറ്റിക്സുമായി ബന്ധപ്പെട്ട ഒരു മത്സരങ്ങളുടെയും ഭാഗമാകാൻ സാധിക്കില്ല. അതേസമയം പവലിന് വിലക്കിനെതിരേ അപ്പീല്‍ നല്‍കാം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അമേരിക്കക്കാരനായ പവല്‍ 1991-ല്‍ നടന്ന ലോക ചാമ്ബ്യൻഷിപ്പിലാണ് ലോക റെക്കോർഡ് സ്ഥാപിച്ചത്. 8.95 മീറ്റർ ദൂരം ചാടിയാണ് താരം റെക്കോഡിട്ടത്. പവല്‍ 2022 മുതല്‍ ലോസ് ആഞ്ജലീസിനടുത്തുള്ള ഒരു സ്വകാര്യ സ്കൂളിലാണ് പരിശീലകനായി പ്രവർത്തിക്കുന്നത്. 1988-ലും 1992-ലും ഒളിമ്ബിക് വെള്ളി മെഡലുകള്‍ നേടി.

Hot Topics

Related Articles