കൊച്ചി : നടൻ ശ്രീനാഥ് ഭാസിക്കെതിരായ വിലക്ക് നിലനിക്കുമെന്ന് നിർമ്മാതാക്കളുടെ സംഘടന. നടനെതിരെ മുൻപും പരാതികൾ ലഭിച്ചിട്ടുണ്ട്. അനിശ്ചിത കാലത്തേക്കാണ് വിലക്കെന്നും നിർമ്മാതാക്കളുടെ സംഘടന വ്യക്തമാക്കി. ശ്രീനാഥിനെതിരായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ വിലക്കിനെതിരെ മമ്മൂട്ടി രംഗത്തെത്തിയിരുന്നു.
താരങ്ങളുടെ തൊഴിൽ നിഷേധം അംഗീകരിക്കാനാകില്ലെന്നാണ് മമ്മൂട്ടി പറഞ്ഞത്. തൊഴിൽ നിഷേധം അംഗീകരിക്കാനാകില്ലെന്നാണ് മമ്മൂട്ടി പറഞ്ഞത്. തൊഴിൽ നിഷേധിക്കാൻ ആർക്കും അവകാശമില്ല. അന്നം മുട്ടിക്കുന്ന പരിപാടി ചെയ്യാൻ പാടില്ല. വിലക്ക് പിൻവലിച്ചെന്നാണ് മനസിലാകുന്നതെന്നും’ മമ്മൂട്ടി പറഞ്ഞിരുന്നു. ഇതിനോടായിരുന്നു പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ പ്രതികരണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ അഭിമുഖത്തിനിടെ യൂട്യൂബ് അവതാരകയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ശ്രീനാഥ് ഭാസിക്ക് നിർമ്മാതാക്കളുടെ സംഘടന വിലക്ക് ഏർപ്പെടുത്തിയത്. നിലവിൽ പ്രഖ്യാപിച്ചിരിക്കുന്നതും ചിത്രീകരിച്ചിരിക്കുന്നതുമായ സിനിമകൾ ചെയ്യാൻ അനുവാദം നൽകിയിരുന്നു.പിന്നാലെ ശ്രീനാഥ് ഭാസിയും അവതാരകയും തമ്മിൽ ഒത്തു തീർപ്പിലെത്തുകയും, പരാതി പിൻവലിക്കുകയുമായിരുന്നു.