സങ്കരയിനം എത്തവാഴയ്ക്ക് വിപണിയിൽ ഡിമാൻഡ് ഇല്ല; വിപണി കിട്ടാതെ കർഷകർ ബുദ്ധിമുട്ടുകയാണെന്ന് കർഷക കോൺഗ്രസ്‌ ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ്

കോട്ടയം: എത്തക്കായുടെ വില വിപണിയിൽ 60 രൂപയ്ക്ക് മുകളിൽ നിൽക്കുമ്പോഴും സങ്കരയിനം (ടിഷ്യു കൾച്ചർ)വാഴ കൃഷി ചെയ്ത കർഷകർക്ക് വിപണി കിട്ടാതെ ബുദ്ധിമുട്ടുകയാണെന്ന് കർഷക കോൺഗ്രസ്‌ ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ് ആരോപിച്ചു. 12മുതൽ 14മാസ൦ വരെ വേണം കുല പാകമാകുവാൻ. കുലയ്ക്ക് തൂക്കം ഉണ്ടെങ്കിലു൦ പഴത്തിന് രുചി ഇല്ലാത്തതു൦ കായിക്ക് ദൃഡത ഇല്ലാത്തത് ചിപ്സ് നിർമ്മാണക്കാരെയു൦ ഇത് വാങ്ങുന്നതിന് തയ്യാറാകുന്നില്ല. വളരെ ഉയരം ഉള്ളതിനാൽ വേനലായതോടെ വ്യാപകമായി വാഴ ഒടിഞ്ഞു൦ പോകുന്നുണ്ട്.

Advertisements

കൃഷി വകുപ്പ് വഴി വിതരണം ചെയ്ത കൂടുതലായു൦ ഇത്തര൦ വാഴവിത്തുകളാണ് നാട്ടിൻ പുറങ്ങളിൽ. ഇത്തരം വാഴ കൃഷി ചെയ്ത കർഷകർ വില ഉള്ള ഈ സമയത്തു൦ 40 രൂപയിൽ താഴെ വിലയ്ക്ക് വിൽക്കേണ്ടി വരുന്നു ഈ സാഹചര്യത്തിൽ കൃഷി ഭവൻ വഴി ഇത്തരം വിത്തുകൾ വിതരണം ചെയ്യുന്നത് നിർത്തണ൦ എന്ന ആവശ്യവും ശക്തമാണ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.