ഭോപ്പാൽ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഡോ. ബി.ആർ അംബേദ്ക്കർ പരാമർശത്തില്‍ ദളിത് സംഘടനകളുടെ പ്രതിഷേധത്തെത്തുടർന്ന് വിജയ്പൂരിലെ ജില്ലയിലെ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചു. അഹിന്ദ (AHINDA), ദളിത് സംഘടനകള്‍, മറ്റ് സാമൂഹിക സംഘടനകള്‍ തുടങ്ങി നിരവധി സംഘടനകള്‍ ചേർന്നാണ് ബന്ദിന് ആഹ്വാനം ചെയ്യുകയായിരുന്നു. ഡിസംബർ 28 നാണ് വിജയ്പുരയില്‍ സംഘടനകള്‍ ബന്ദിന് ആഹ്വാനം ചെയ്തത്.
ഇന്ന് നടക്കുന്ന ബന്ദില്‍ ഉണ്ടായേക്കാവുന്ന സാങ്കേതിക തടസങ്ങളും സംഘർഷ സാധ്യതയും കണക്കിലെടുത്താണ് വിജയ്പൂരിലെ എല്ലാ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചത്. വലിയ തോതിലുള്ള പ്രതിഷേധത്തിന് സാധ്യതയുള്ളതിനാല്‍ വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനുള്ള മുൻകരുതല്‍ നടപടിയായാണ് ഈ തീരുമാനം.