ബംഗളൂരു: ബംഗളൂരു-കോയമ്പത്തൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന വന്ദേഭാരതിന്‍റെ പരീക്ഷണ ഓട്ടം വിജയകരാമയി പൂര്‍ത്തിയായി.
Advertisements
ശനിയാഴ്ച മുതല്‍ ബംഗളൂരു-കോയമ്പത്തൂര്‍ വന്ദേഭാരത് എക്സ്പ്രസ് സര്‍വീസ് നടത്തുമെന്ന് റെയില്‍വേ അറിയിച്ചു. ഇതോടെ ഇരുനഗരങ്ങള്‍ക്കുമിടയിലെ യാത്രാദൈര്‍ഘ്യം അഞ്ചര മുതല്‍ ആറുവരെ മണിക്കൂറായി കുറയും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പരീക്ഷണ ഓട്ടത്തിന്‍റെ ഭാഗമായി ബുധനാഴ്ച പുലര്‍ച്ച അഞ്ചിന് കോയമ്പത്തൂരില്‍നിന്ന് പുറപ്പെട്ട ട്രെയിൻ രാവിലെ 10.38ന് ബംഗളൂരു കന്‍റോണ്‍മെന്‍റ് റെയില്‍വേ സ്റ്റേഷനിലെത്തി. തിരുപ്പൂര്‍, ഈറോഡ്, സേലം, ധര്‍മപുരി, ഹൊസൂര്‍ വഴിയായിരുന്നു സര്‍വീസ്. ഉച്ചയ്ക്ക് 1.40ന് ട്രെയിൻ തിരികെ കോയമ്പത്തൂരിലേക്ക് പോയി.