ദുർഗാ പൂജ പന്തലിൽ ബലമായി കയറി ഇസ്ലാമിസ്റ്റുകൾ, പകരം നടത്തിയത് ഇസ്ലാമിക ഗാനങ്ങളും ഖുറാൻ പാരായണവും

ബംഗ്ലാദേശിൽ ഹിന്ദു സമൂഹം അനുഭകുന്ന ദുരിതങ്ങൾക്ക് ഇതുവരെയും ഒരറുതിയും വന്നിട്ടില്ല. നിരന്തരം ഹിന്ദു സമുഹത്തെ കടന്നാക്രമിക്കാനാണ് ഒരുകൂട്ടം ഇസ്ലാമിസ്റ്റുകൾ ശ്രമിക്കുന്നത്. ഇപ്പോൾ ബംഗ്ലാദേശിലെ ഇസ്ലാമിക മതമൗലികവാദികൾ ദുർഗാപൂജ പന്തലുകൾക്ക് നേരെ തുടർച്ചയായി ആക്രമണം നടത്തുകയാണ്. അതേപോലെ തന്നെ ഇസ്ലാമിക പരിവർത്തനത്തിന് ഹിന്ദുക്കളെ പരസ്യമായി നിർബന്ധിക്കുകയും ചെയ്യുന്നു.

Advertisements

ബംഗ്ലാദേശിലെ ചിറ്റഗോങ്ങിൽ ജമാഅത്തെ ഇസ്ലാമിസംഘടന ദുർഗാ പൂജ പന്തലിൽ ബലമായി കയറി ഹിന്ദുക്കളെ ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യാൻ സമ്മർദ്ദം ചെലുത്തുന്നതിന്റെ ദൃശ്യങ്ങളും ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. ‘വോയ്‌സ് ഓഫ് ബംഗ്ലാദേശ്’ എന്ന സോഷ്യൽ മീഡിയ അക്കൗണ്ടിലാണ് ഈ ദൃശ്യങ്ങൾ പങ്ക് വച്ചിരിക്കുന്നത്. ജമാഅത്തെ ഇസ്ലാമി മതമൗലികവാദ സംഘടനയിലെ നൂറുകണക്കിന് ആളുകൾ ചിറ്റഗോങ്ങിലെ ജെഎം ദുർഗാ പൂജ പന്തലിൽ പ്രവേശിച്ചു. തുടർന്ന് ദേവീഗീതങ്ങൾ പാടുന്നത് നിർത്തിവയ്പ്പിച്ചു. പകരം മതമൗലികവാദികൾ മണിക്കൂറുകളോളം ഇസ്‌ലാമിക ഗാനങ്ങളും ഗസലും ആലപിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതിനുശേഷം, ജമാഅത്ത് മുസ്ലീങ്ങളുമായി ചേർന്ന് അവിടെ യോഗം സംഘടിപ്പിക്കുകയും തുടർന്ന് അവിടെയുള്ള പ്രാദേശിക ഹിന്ദുക്കളെ ഖുറാൻ വാക്യങ്ങൾ വായിക്കാൻ നിർബന്ധിക്കുകയും ചെയ്തു. അതേസമയം കഴിഞ്ഞ ദിവസം ബംഗ്ലാദേശിൽ ന്യൂനപക്ഷ സമുദായങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു കാരണം ലോകമെമ്പാടുമുള്ള ഹിന്ദുക്കൾ തങ്ങളുടെ ഏറ്റവും വലിയ ആഘോഷമായ ദുർഗാപൂജ ആഘോഷിക്കുമ്പോൾ ബംഗ്ളദേശിലെ ന്യൂനപക്ഷങ്ങൾ അനുഭവിക്കുന്ന പ്രേശ്നന്തിയുണ്ടേ പശ്ചാത്തലത്തിലാണ് ഇത് വ്യക്തമാക്കിയത്.

മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരിന് കീഴിൽ ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടാൻ ആഗ്രഹിക്കുന്നുവെന്നാണ് യുഎസ് പറഞ്ഞത്. “തീർച്ചയായും, ബംഗ്ലാദേശിലും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നത് കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, അത് ലോകമെമ്പാടും സത്യമാണ്,” സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് വക്താവ് മാത്യു മില്ലർ തന്റെ ദൈനംദിന വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഹിന്ദു സമൂഹം തങ്ങളുടെ ഏറ്റവും വലിയ ഉത്സവം ആഘോഷിക്കുമ്പോൾ ചില മതമൗലികവാദികൾ ഉയർത്തുന്ന ഭീഷണിയെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കവെയാണ് മില്ലർ ഇക്കാര്യം പറഞ്ഞത്. രാജ്യത്തിലെ ഹിന്ദു സമൂഹത്തിന് സമാധാനപരമായ മതപരമായ പരിപാടികൾ ഉറപ്പാക്കണമെന്ന് ഇന്ത്യ ഇടക്കാല ബംഗ്ലാദേശ് സർക്കാരിനോട് അഭ്യർത്ഥിച്ചു. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജിയെ തുടർന്ന് അവർ ഇന്ത്യയിലേക്ക് രക്ഷപ്പെട്ടതിനു ശേഷം ബംഗ്ലാദേശിലെ ന്യൂനപക്ഷ ഹിന്ദു സമൂഹത്തിന് നേരെ വർദ്ധിച്ചുവരുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് യുഎസിൽ നിന്നുള്ള പ്രസ്താവന.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.