ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റ്: ഇന്ത്യയ്ക്ക് ടോസ്; ബംഗ്ലാദേശ് ബാറ്റിംങ് തുടങ്ങി ; ബംഗ്ലാദേശിന് ആദ്യ വിക്കറ്റ് നഷ്ടം

കാൺപൂർ: ബംഗ്ലാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യ ബംഗ്ലാദേശിനെ ബാറ്റിംങിന് അയച്ചു. ബംഗ്ലാദേശിന് ആദ്യ വിക്കറ്റ് നഷ്ടമായി. ആദ്യ ടെസ്റ്റിന്റെ പരാജയത്തിന് പിന്നാലെ ബാറ്റിംങിന് ഇറങ്ങിയ ബംഗ്ലാദേശിനാണ് ഇപ്പോൾ ആദ്യ വിക്കറ്റ് നഷ്ടമായിരിക്കുന്നത്. ബംഗ്ലാ ഓപ്പണർ സക്കീർ ഹസന്റെ വിക്കറ്റാണ് നഷ്ടമായിരിക്കുന്നത്. 24 പന്ത് നേരിട്ട സക്കീറിന് റണ്ണൊന്നും എടുക്കാൻ സാധിച്ചിരുന്നില്ല. അർഷദീപിന്റെ പന്തിൽ ജയ്‌സ്വാളിന് ക്യാച്ച് നൽകിയാണ് സക്കീർ മടങ്ങിയത്. 27 പന്തിൽ 21 റണ്ണെടുത്ത ഷദ്മാൻ ഇസ്ലാം ക്രീസിലുണ്ട്. ഔട്ട് ഫീൽഡ് നനഞ്ഞത് മൂലം കളി വൈകിയാണ് ആരംഭിച്ചത്.

Advertisements

Hot Topics

Related Articles