ബംഗളൂരുവിനെ വീഴ്ത്തി ചെന്നൈയ്ക്ക് ആദ്യ വിജയം; വിജയം അടിച്ചെടുത്തത് ഉത്തപ്പയും ശിവംദുബൈയും ചേർന്ന്; ആവേശവിജയത്തിന്റെ ആഘോഷത്തിൽ തലയാരാധകർ

മുംബൈ: തുടർച്ചയായ നാലു പരാജയങ്ങൾക്കൊടുവിൽ വിജയവഴിയിലേയ്ക്കു പിച്ചവെച്ചെത്തി ചെന്നൈ സൂപ്പർകിംങ്‌സ്. വൈറ്ററൻ താരം റോബിൻ ഉത്തപ്പയും വെടിക്കെട്ടും ത്രില്ലടിപ്പിക്കുന്ന തകർപ്പൻ പ്രകടനവുമായി ശിവം ദുബൈ എന്ന പോരാളിയും ചേർന്നു നടത്തിയ പോരാട്ടം ഒടുവിൽ എത്തി നിന്നത് വിജയത്തിലേയ്ക്കാണ്. ചെന്നൈ ബൗളർമാർ ഹൃദയംകൊണ്ട് പന്തെറിയുക കൂടി ചെയ്തതോടെ ബംഗളൂരു തവിടുപൊടി.
ഉത്തപ്പയുടെയും ദുബൈയുടെയും വെടിക്കെട്ടടിയുടെ മികവിൽ ചെന്നൈ ഉയർത്തിയ നാലിന് 216 എന്ന പടുകൂറ്റൻ ടോട്ടൽ മറികടക്കാനുള്ള കരുതൽ ശേഖരം മാത്രം പക്ഷേ ബംഗളൂരുവിന്റെ വെടിക്കെട്ട് ഫാക്ടറിയ്ക്കുണ്ടായിരുന്നില്ല.

Advertisements

ആദ്യം ബാറ്റ് ചെയ്ത ചെന്നൈ ഒരു തരത്തിലും ബംഗളൂരു ബൗളർമാരെ നിലയുറപ്പിക്കാൻ അനുവദിച്ചില്ല. 19 റണ്ണിൽ പുറത്തായ ഋതുരാജ് ഗെയ്ദ്വാഗ് പിന്നെയും നിരാശപ്പെടുത്തിയതോടെ കഴിഞ്ഞ കളിയിലെ ബാറ്റർമാരുടെ ഘോഷയാത്ര ചെന്നൈ ആരാധകർ പ്രതീക്ഷിച്ചു. തൊട്ടു പിന്നാലെ മോയിൻ അലി കൂടി വീണതോടെ തുടർച്ചയായ അഞ്ചാം തോൽവി മഞ്ഞപ്പട മുന്നിൽ കണ്ടു. എന്നാൽ, ദുബൈയും ഉത്തപ്പയും ക്രീസിൽ ഒത്തു ചേർന്നതോടെ കണ്ടത് അതിക്രമത്തിന്റെ ഘോഷയാത്രയായിരുന്നു. എട്ടു സിക്‌സറുകളുടെയും അഞ്ച് ഫോറിന്റെയും അകമ്പടിയോടെ 95 റണ്ണെടുത്ത ദുബൈ അവസാ ഓവറിലും പുറത്താകാതെ നിന്നു. 88 റണ്ണുമായി ഉത്തപ്പ പുറത്താകുമ്പോഴേയ്ക്കും ഒൻപത് സിക്‌സും നാല് ഫോറും പിറന്നു കഴിഞ്ഞിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മറുപടിയിൽ 14 ൽ ഡുപ്ലിസിനെയും, 20 ൽ കോഹ്ലിയെയും നഷ്ടമായ ബംഗളൂരു ആദ്യം തന്നെ പതറി. പ്രതീക്ഷ നൽകിയ റാവത്തും 42 ൽ വീണു. അവസാനം പടുക്കൂറ്റൻ പ്രതീക്ഷ മാക്‌സ്വെല്ലിലായിരുന്നു 11 പന്തിൽ 26 റണ്ണെടുത്ത് സ്‌കോർ അൻപതിൽ എത്തിച്ച് മാക്‌സി കൂടി മടങ്ങിയതോടെ തോൽവി മണത്തു തുടങ്ങി ബംഗളൂരു. ഷഹ്ബാദ് അമ്മനും (41), പുതുമുഖ താരം പ്രഭുദേശായിയും (34) ദിനേശ് കാർത്തിക്കും (34) ചെറുത്ത് നിന്നെങ്കിലും അധികം ആയുസുണ്ടായിരുന്നില്ല. 193 -9 എന്ന രീതിയിൽ തോറ്റ് അവസാനിപ്പിക്കാനായിരുന്നു ബംഗശൂരുവിന് യോഗം. ഒരു പോയിന്റുമായി പട്ടികയിൽ മുംബൈയ്ക്കു മുന്നിലെത്തി എന്നത്് മാത്രമാണ് ചെന്നൈ ആരാധകകർക്ക് അശ്വാസം.

Hot Topics

Related Articles