മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിലെ നിർണ്ണായക മത്സരത്തിൽ ഡൽഹിയ്ക്ക് ബംഗളൂരുവിനെതിരെ തോൽവി. ബാറ്റിംങ് നിര പരാജയപ്പെട്ട മത്സരത്തിൽ ഡൽഹിയ്ക്ക് 16 റണ്ണിന്റെ തോൽവിയാണ് നേരിടേണ്ടി വന്നത്. നിർണ്ണായക മത്സരത്തിൽ ബാറ്റിംങ് നിരപരാജയപ്പെട്ടതാണ് ഡൽഹിയ്ക്ക് തിരിച്ചടിയായത്.
സ്‌കോർ
ബംഗളൂരു – 189-5
ഡൽഹി – 173-7
ആദ്യം ബാറ്റ് ചെയ്ത ബംഗളൂരു വെറ്ററൻ താരം ദിനേശ് കാർത്തിക്കിന്റെ മികവിലാണ് മാന്യമായ ടോട്ടൽ കണ്ടെത്തിയത്. ഓപ്പണർമാരായ ഫാഫും, രാവത്തും വൺഡൗണായി ഇറങ്ങിയ കോഹ്ലിയും പരാജയപ്പെട്ടപ്പോൾ ബംഗളൂരു പിന്നിലേയ്ക്കു വലിഞ്ഞിരുന്നു. എന്നാൽ, കളം നിറഞ്ഞു കളിച്ച ദിനേശ് കാർത്തിക്കിന്റെ മാസ്മരിക ഇന്നിംങ്‌സാണ് ടീമിനെ രക്ഷിച്ചത്. ടീം പ്രതിസന്ധി നേരിട്ടപ്പോൾ തകർത്തടിച്ച കാർത്തിക്ക് അഞ്ചു വീതം സിക്‌സും ഫോറും പറത്തി 34 പന്തിൽ 66 റണ്ണെടുത്തു. കാർത്തിക്കിന് പിൻതുണയുമായി 55 റണ്ണുമായി മാക്‌സ്വെല്ലും, 32 റണ്ണുമായി ഷഹ്ബാസ് അമ്മനുമുണ്ടായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മറുപടി ബാറ്റിംങിനിറങ്ങിയ ഡൽഹിയെ വാർണറുടെ ഒറ്റയാൾ പോരാട്ടത്തിലൂടെ വിജയത്തിലേയ്ക്ക് എത്തിക്കുമെന്നു കരുതി. എന്നാൽ, അപ്രതീക്ഷിതമായി വാർണർ പുറത്തായതോടെ ടീം പ്രതിസന്ധിയിലായി. പിന്നാലെ, പന്ത് ആക്രമണം അഴിച്ചു വിട്ട് ഡൽഹിയുടെ യുദ്ധ തന്ത്രങ്ങൾ അപ്പാടെ മാറ്റി. എന്നാൽ, ക്രീസ് വിട്ടിറങ്ങിയടിച്ച അടി കോഹ്ലിയുടെ കയ്യിൽ അവസാനിച്ചതോടെ ടീം പരാജയത്തിലേയ്ക്ക് കുപ്പു കുത്തി. പിന്നീട്, ഷാർദൂർ താക്കൂർ ഒന്ന് പരിശ്രമിച്ച് നോക്കിയെങ്കിലും വള്ളം കരയ്‌ക്കെത്തിക്കുന്നതിനുള്ള കരുത്തുണ്ടായിരുന്നില്ല.