ബംഗളൂരുവിൽ മലയാളി നഴ്സിങ് വിദ്യാർത്ഥിനി മരിച്ച നിലയിൽ. ഇടുക്കി ചെറുതോണി സ്വദേശി അനഘ ഹരി (18) ആണ് മരിച്ചത്. ബംഗളൂരു സോളദേവനഹള്ളിയിലെ ധന്വന്തരി കോളേജ് ഓഫ് നഴ്സിങിൽ രണ്ടാം വർഷ വിദ്യാർത്ഥിനിയായിരുന്നു. അനഘയെ ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ചെറുതോണി കീരിത്തോട് കിഴക്കേപ്പാത്തിക്കൽ വീട്ടിൽ ഹരിയുടെ മകളാണ് അനഘ. മൃതദേഹം ബാംഗ്ലൂർ വിക്ടോറിയ ഹോസ്പിറ്റലിൽ. മാതാവ്: രാധ, സഹോദരങ്ങൾ അനന്തു, അതുൽ.
Advertisements