ഏറു പേടിച്ച് ബാറ്റിംങ് പിച്ചുണ്ടാക്കിയപ്പോൾ അടിയോടടി..! പാക്കിസ്ഥാനെതിരെ ടെസ്റ്റിൽ വെടിക്കെട്ട് ബാറ്റിംങുമായി ഇംഗ്ലണ്ട്; ബംഗ്ലാദേശിന് പിന്നാലെ ഇംഗ്ലണ്ടിനോടും നാട്ടിൽ തോൽവി മണത്ത് പാക്കിസ്ഥാൻ

മുൾട്ടാൻ: തോൽവി ഭയന്ന് ബാറ്റിംഗ് പിച്ച് ഉണ്ടാക്കിയ പാകിസ്ഥാന് ഇംഗ്ലണ്ടിന്റെ വക ബാറ്റിംഗ് ക്ലാസ്. ആദ്യം ബാറ്റ് ചെയ്ത് 556 റൺസ് നേടിയ പാകിസ്ഥാന് അതിലും വലിയ തിരിച്ചടി നൽകുകയാണ് ഇംഗ്ലണ്ട്. മൂന്നാം ദിനം കളി നിർത്തുമ്പോൾ വെറും മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 492 റൺസ് എന്ന നിലയിലാണ് സന്ദർശകർ. രണ്ടാം ദിനം 96ന് ഒന്ന് എന്ന നിലയിൽ കളി നിർത്തിയ ഇംഗ്ലീഷുകാർ മൂന്നാം ദിവസം വെറും രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിൽ അടിച്ചെടുത്തത് 396 റൺസ്.

Advertisements

തകർപ്പൻ സെഞ്ച്വറികൾ നേടിയ ജോ റൂട്ട് (176), ഹാരി ബ്രൂക്ക് (141) എന്നിവരാണ് ക്രീസിൽ. നേരത്തെ സാക് ക്രൗളി (78), ബെൻ ഡക്കറ്റ് (84) എന്നിവർ അർദ്ധ സെഞ്ച്വറികൾ നേടി പുറത്തായി. ക്യാപ്റ്റ്ൻ ഒലി പോപ്പിന്റെ വിക്കറ്റ് ഇംഗ്ലണ്ടിന് ഇന്നലെ തന്നെ നഷ്ടമായിരുന്നു. ഷഹീൻ ഷാ അഫ്രീദി, നസീം ഷാ, ആമിർ ജമാൽ എന്നിവർ പാകിസ്ഥാന് വേണ്ടി ഓരോ വിക്കറ്റ് വീതം വീഴ്ത്തി. മിസ്റ്ററി സ്പിന്നർ അബ്രാർ അഹമ്മദ് പൊതിരെ തല്ല് വാങ്ങിക്കൂട്ടി. 35 ഓവർ എറിഞ്ഞ താരത്തിനെതിരെ 174 റൺസാണ് ഇംഗ്ലണ്ട് ബാറ്റർമാർ അടിച്ചെടുത്തത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മത്സരം നടക്കുന്ന മുൾട്ടാനിലെ പിച്ചിനെ സംബന്ധിച്ച് വൻ വിമർശനമാണ് ഇതിനോടകം ഉയരുന്നത്. ബംഗ്ലാദേശിനെതിരെ രണ്ട് മത്സരങ്ങൾ തോൽവി വഴങ്ങിയതിലെ ഭയം കാരണം ബൗളിംഗിനെ ഒരു വിധ്തതിലും പിന്തുണയ്ക്കാത്ത ഫ്ളാറ്റ് വിക്കറ്റാണ് മുൾട്ടാനിൽ ഒരുക്കിയിരിക്കുന്നത്. മുൻ ഇംഗ്ലീഷ് താരങ്ങളായ മൈക്കൾ വോൺ, കെവിൻ പീറ്റേഴ്സൺ എന്നിവർ മുൾട്ടാനിലെ പിച്ചിനെ വിമർശിച്ച് രംഗത്ത് വന്നിരുന്നു. ഇതിലും ഭേദം വല്ല ഹൈവേയിലും കളി നടത്തുന്നതായിരുന്നുവെന്നാണ് പിസിബിക്ക് എതിരെ ഉയരുന്ന ആക്ഷേപം.

Hot Topics

Related Articles