ബി.ഇ.എഫ്.ഐ കോട്ടയം ജില്ലയിലെ ഏരിയ സമ്മേളനങ്ങൾ സമാപിച്ചു

കോട്ടയം : ബി.ഇ.എഫ്.ഐ (കേരള) യുടെ തൃശൂരിൽ നടക്കുന്ന 14-മത്  സംസ്ഥാന  സമ്മേളനത്തിന് മുന്നോടിയായി ജില്ലയിലെ ആറ് ഏരിയ സമ്മേളനങ്ങളും സമാപിച്ചു.  കാത്തിരപ്പള്ളി ഏരിയ സമ്മേളനം പ്രസിഡന്റായി ജോഫി.പി. ജോസിനേയും സെക്രട്ടറിയായി കെ.കെ  രാജഗോപാലിനെയും തെരഞ്ഞെടുത്തു.   വൈക്കം ഏരിയ സമ്മേളനം പ്രസിഡന്റായി അനിൽകുമാർ . എം,   സെക്രട്ടറിയായി ബിജു കുമാർ. കെ.സി എന്നിവരെ തെരഞ്ഞെടുത്തു.

Advertisements

പാലാ ഏരിയ സമ്മേളനം പ്രസിഡന്റായി സിബി തോമസിനേയും സെക്രട്ടറിയായി ശ്രീകാന്ത്. ആർ എന്നിവരെ തെരഞ്ഞെടുത്തു. കോട്ടയം ഏരിയ സമ്മേളനം പ്രസിഡന്റായി ആശമോൾ പി.ആർ സെക്രട്ടറിയായി യു .അഭിനന്ദ് എന്നിവരെ തെരഞ്ഞെടുത്തു. ചങ്ങനാശ്ശേരി ഏരിയ സമ്മേളനം പ്രസിഡന്റായി ആൽഫ്രഡ് ആന്റണിയും സെക്രട്ടറിയായി വി. ചന്ദ്രമോഹൻ എന്നിവരെ തെരഞ്ഞെടുത്തു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കടുത്തുരുത്തി ഏരിയ സമ്മേളനം പ്രസിഡന്റായി അബ്ദുൽ ജലീലിനേയും സെക്രട്ടറിയായി കെ.എസ്.സുനിൽ എന്നിവരെ തെരഞ്ഞെടുത്തു.  
സംഘടനയുടെ ജില്ലാ സമ്മേളനം ജനുവരി  2-ാം തീയതി കോട്ടയത്തും സംസ്ഥാന സമ്മേളനം ഏപ്രിൽ 8, 9 തീയതികളിൽ തൃശൂരിലും നടക്കും.

Hot Topics

Related Articles