പത്ത് വർഷമായി  മാനേജ്മെന്റിനെ കബളിപ്പിച്ചു: അരദിവസം മാത്രം പണിയെടുക്കുകയും , കള്ളത്തരം മൂടിവയ്ക്കാൻ പരസ്പരം സഹായിക്കുകയും ചെയ്തു; ഒടുവിൽ ബാങ്ക് ജീവനക്കാരികൾ പിടിയിൽ 

തന്റെ അടുത്തുള്ള ബാങ്കിലെ രണ്ട് ജീവനക്കാരികള്‍ അധികൃതരെ കബളിപ്പിച്ച്‌ ഏകദേശം ഒരു പതിറ്റാണ്ടോളം പകുതി സമയം മാത്രം ജോലി ചെയ്ത അവിശ്വസനീയമായ കഥ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ് ന്യൂയോർക്ക് ടൈംസ് ബെസ്റ്റ് സെല്ലിംഗ് എഴുത്തുകാരിയായ ചെല്‍സി എം. കാമറൂണ്‍. ഈ ബ്രാഞ്ചില്‍ ആകെ ജീവനക്കാരായി ഇവർ രണ്ട് പേരും മാത്രമാണ് ഉണ്ടായിരുന്നത്. അതിനാലാണ് അവർക്ക് ഇത്രയേറെ വർഷങ്ങള്‍ എല്ലാവരുടെയും കണ്ണ് വെട്ടിക്കാൻ കഴിഞ്ഞതെന്നു ചെല്‍സി പറഞ്ഞു. അവരുടെ ഷിഫ്റ്റുകള്‍ അവസാനിക്കുന്നതിന് മുമ്പ് അവർ ബാങ്കില്‍ നിന്ന് പോയിരുന്നുവെന്നത് മാനേജ്മെന്റിൻ്റെ ശ്രദ്ധയില്‍ പെട്ടില്ല.

Advertisements

കള്ളത്തരം ആരും കണ്ടു പിടിക്കാതിരിക്കാൻ രണ്ടുപേർക്കും വ്യക്തമായ പ്ലാനിംഗ് ഉണ്ടായിരിന്നു, പകുതി ദിവസത്തെ ഷിഫ്റ്റ് അവസാനിപ്പിച്ചു പോകുന്ന സ്ത്രീ ക്ലോക്കു ഔട്ട് ചെയ്യില്ല ( ജീവനക്കാർ അവരുടെ ജോലി ഷിഫ്റ്റിന്റെ അവസാനമോ ജോലിസ്ഥലത്ത് നിന്ന് പുറത്തു പോകുന്ന സമയമോ രേഖപ്പെടുത്തുന്ന പ്രക്രിയയാണ് ക്ലോക്കിംഗ് ഔട്ട്) ,പകരം അവരുടെ സഹപ്രവർത്തക ഷിഫ്റ്റ് കഴിയുന്ന സമയം ആകുമ്പോള്‍ നേരത്തെ പോയ ആള്‍ക്ക് വേണ്ടി ക്ലോക്ക് ഔട്ട് ചെയ്തു കൊടുക്കും. പത്തു വർഷത്തോളം അവർ പരസ്പരം ഇങ്ങനെ സഹായിച്ചു. പിന്നീടാണ് മാനേജ്‌മെന്റ് ഇത് കണ്ടു പിടിക്കുന്നതും അവരെ പിരിച്ചു വിടുന്നതും. “ഏകദേശം പത്ത് വർഷമായി അവർ മാനേജ്മന്റ് നെ കബളിപ്പിച്ചു അരദിവസം മാത്രം പണിയെടുക്കുകയും , കള്ളത്തരം മൂടിവയ്ക്കാൻ പരസ്പരം സഹായിക്കുകയും ചെയ്തു. അതിനാല്‍ ഇത് ആരുടെയും ശ്രദ്ധയില്‍പ്പെട്ടില്ല.” കാമറൂണ്‍ ഈ വാരാന്ത്യത്തില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ വെളിപ്പെടുത്തി. “ഒടുവില്‍ അവരെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടുവെന്നും”, അവർ കൂട്ടിച്ചേർത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

“ബാങ്കിന്റെ ലോബി ഉച്ച വരെ മാത്രമേ തുറന്നിരിക്കുകയുള്ളു, അവർ 4 വരെ ജോലിയെടുക്കേണ്ടതാണ്. എന്നാല്‍ ഒരാള്‍ മാത്രം ജോലി ചെയ്യും, മറ്റെയാള്‍ പോകുമ്പോൾ  ഇരുവരുടെും ഒരുമിച്ച്‌ ക്ലോക്ക് ഔട്ട് ചെയ്യും.” സാഫിക് റൊമാൻസ് സീരീസിന്റെ രചയിതാവ് ആയ കാമറൂണ്‍ തന്റെ പോസ്റ്റിൻ്റെ കമന്റ് സെക്ഷനില്‍ വിശദീകരിച്ചു , കാമറൂണ്‍ ബാങ്കിന്റെ മറ്റ് ശാഖകളിലൊന്നില്‍ നേരത്തെ ജോലി ചെയ്തിരുന്നു. ബാങ്കില്‍ ഫോണ്‍ കോളുകള്‍ക്ക് മറുപടി നല്‍കുന്ന ജോലി കുറഞ്ഞ വേതനത്തില്‍ ചെയ്തിട്ടുണ്ടെന്നും അവർ ഇതിനു മുമ്പത്തെ ട്വീറ്റുകളില്‍ പറഞ്ഞിരുന്നു. മാനേജ്മെന്റ് ഒരിക്കലും ബ്രാഞ്ച് സന്ദർശിച്ചിരുന്നില്ലെന്നും അതിനാല്‍ ജീവനക്കാരികളുടെ കബളിപ്പിക്കല്‍ 10 വർഷത്തിലേറെയായി ശ്രദ്ധിക്കപ്പെടാതെ പോയെന്നും എഴുത്തുകാരി പറഞ്ഞു. “മാനേജ്മെന്റില്‍ നിന്നുള്ള ആരും കുറെ കാലമായി അവിടെ വന്നിട്ടില്ല. അറ്റകുറ്റപ്പണികള്‍ ആവശ്യമായിരുന്നതിനാല്‍ കെട്ടിടം വർഷങ്ങളായി അവഗണിക്കപ്പെട്ട നിലയിലായിരുന്നുവെന്നും” കാമറൂണ്‍ പറഞ്ഞു.ഒടുവില്‍ രണ്ട് സ്ത്രീകളെയും ജോലിയില്‍ നിന്ന് പിരിച്ചുവിട്ടുവെന്നു അവർ പറഞ്ഞു.

Hot Topics

Related Articles