“മാലിന്യം മലിനമാക്കരുത്”; ബസേലിയസ് കോളേജ് നാഷണൽ സർവ്വീസ് സ്കീമും ബോട്ടണി ഡിപ്പാർട്ട്മെൻ്റുമായി സഹകരിച്ച് പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചു

ളാക്കാട്ടൂർ: ബസേലിയസ് കോളേജ് നാഷണൽ സർവ്വീസ് സ്കീം യൂണിറ്റും ബോട്ടണി ഡിപ്പാർട്ട്മെൻ്റുമായി സഹകരിച്ച് ളാക്കാട്ടൂർ എംജിഎം എൻഎസ്എസ് ഹയർ സെക്കണ്ടറി സ്കൂളിലെ നല്ല പാഠം ക്ലബ്ബിന് തൂലികപ്പെട്ടി (പെൻ ബോക്സ് ) നൽകി. കുട്ടികളുടെ ഉപയോഗശേഷമുള്ള പേനകൾ സംഭരിച്ച് പഞ്ചായത്തിലെ ഹരിതകർമ്മ സേനക്ക് കൈമാറുക എന്നതാണ് പെൻബോക്സിൻ്റെ ലക്ഷ്യം. വീടുകളിലെ പാൽ കവറുകൾ വൃത്തിയാക്കി സ്കൂളിലെത്തിച്ച് ഹരിത കർമ്മ സേനക്ക് കൈമാറുന്ന പദ്ധതിയായ “മാലിന്യം മലിനമാക്കരുത്” എന്ന പദ്ധതിയും പ്രധാന അദ്ധ്യാപിക സ്വപ്ന ബി നായർ ഉദ്ഘാടനം ചെയ്തു. ഡോ മഞ്ജുഷ വി പണിക്കർ, ഡോ.കൃഷ്ണരാജ് എം വി, നല്ലപാഠം കോ ഓർഡിനേറ്റർമാരായ എംജി ഗിരീഷ്, അഞ്ജലി വിശ്വനാഥ്, വിദ്യാർത്ഥി പ്രതിനിധി പാർവ്വതി രഞ്ജിത്ത് എന്നിവർ പ്രസംഗിച്ചു. ഹരിത കർമ്മ സേനാ അംഗങ്ങളായ അനീഷ, ബിൻസി, എൻഎസ്എസ് – നല്ലപാഠം യൂണിറ്റ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Advertisements

Hot Topics

Related Articles