കൊച്ചി: അന്തരിച്ച യാക്കോബായ സുറിയാനി സഭ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ സംസ്കാര ശശ്രൂഷകള്‍ക്ക് കോതമംഗലം മാർ തോമ ചെറിയ പള്ളിയില്‍ തുടക്കമായി. ഭൗതിക ശരീരം കോതമംഗലം ചെറിയപളളിയില്‍ പൊതുദര്‍ശനം നടത്തി. ഉച്ചയ്ക്ക് 12 മണിവരെയുള്ള പൊതുദർശനത്തിന് ശേഷം വിലാപയാത്രയായി കോതമംഗലം വലിയ പളളിയില്‍ എത്തിച്ചശേഷം, സഭാസ്ഥാനമായ പുത്തൻകുരിശിലേക്ക് കൊണ്ടുപോകും.
Advertisements
ശനിയാഴ്ച വൈകിട്ട് മൂന്നുമണിവരെ ഇവിടെ പൊതുദർശനം തുടരും. പാത്രിയർക്കാ സെന്ററിനോട് ചേർന്നുളള കത്തീഡ്രലിലാകും തുടർന്ന് സംസ്കാര ചടങ്ങുകള്‍. കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ആണ് ബസേലിയോസ് തോമസ് പ്രഥമൻ ബാവ വിടപറഞ്ഞത്.