മികച്ച തുടക്കം ; ആറാം ദിനം മുതൽ ഇടിവ്; ക്ലൈമാക്സിൽ ഞെട്ടിച്ച മമ്മൂട്ടി ചിത്രം ഒടിടിയിലേക്ക്a; എവിടെ എന്ന് മുതൽ?

പേരിലെ കൗതും കൊണ്ടും നടൻ- സംവിധായക കോമ്പോ കൊണ്ടുമൊക്കെ പ്രഖ്യാപനം മുതൽ ശ്രദ്ധനേടുന്ന ചില സിനിമകളുണ്ട്. അത്തരത്തിൽ സമീപകാലത്ത് ഏറെ കൗതുകമുണർത്തിയൊരു സിനിമ ആയിരുന്നു മമ്മൂട്ടി നായകനായി എത്തിയ ബസൂക്ക. നവാ​ഗതനായ ഡീനോ ഡെന്നിസ് സംവിധാനം ചെയ്ത ചിത്രം റിലീസിന് ശേഷവും ഏറെ ശ്രദ്ധനേടിയെങ്കിലും ബോക്സ് ഓഫീസിൽ വേണ്ടത്ര പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചില്ലെന്നാണ് കണക്കുകളിൽ നിന്നും വ്യക്തമാകുന്നത്. 

Advertisements

ഏപ്രിൽ 10ന് ആയിരുന്നു ബസൂക്ക തിയറ്ററിൽ എത്തിയത്. ഇപ്പോഴിതാ റിലീസ് ചെയ്ത് ഒരുമാസം പിന്നിടാൻ ഒരുങ്ങുന്നതിനിടെ പടത്തിന്റെ ഒടിടി വിവരങ്ങളും പുറത്തുവരികയാണ്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതുപ്രകാരം ഈ മാസം 26 അല്ലെങ്കിൽ ജൂൺ 5ന് ബസൂക്കയുടെ സ്ട്രീമിം​ഗ് ആരംഭിക്കും. ഒടിടി റിലീസുകൾ പങ്കുവയ്ക്കുന്ന പേജുകളിലാണ് ഇക്കാര്യം വന്നിരിക്കുന്നത്. സീ 5ന് ആണ് സ്ട്രീമിം​ഗ് അവകാശം വിറ്റുപോയതെന്നും പറയപ്പെടുന്നുണ്ട്. ഇതിൽ ഔദ്യോ​ഗിക വിശദീകരണങ്ങൾ വരേണ്ടിയിരിക്കുന്നു. 

ഏപ്രിൽ 10ന് വിഷു റിലീസായിട്ടായിരുന്നു ബസൂക്ക എത്തിയത്. ആ​ദ്യദിനം 3.2 കോടി ഇന്ത്യ നെറ്റായി ചിത്രം നേടി. 2.1 കോടി, മൂന്നാം ദിനം 2 കോടി, 1.7 കോടി, 1.43 കോടി എന്നിങ്ങനെ ആയിരുന്നു അഞ്ച് ദിനം വരെയുള്ള കളക്ഷൻ. എന്നാൽ ആറാം ദിനം മുതൽ കളക്ഷനിൽ നേരിയ ഇടിവ് കാണപ്പെട്ട് തുടങ്ങി. ട്രാക്കിം​ഗ് സൈറ്റായ സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം  26.3 കോടിയാണ് ബസൂക്കയുടെ ആ​ഗോള കളക്ഷൻ. 

എന്തായാലും ബസൂക്കയുടെ ഒടിടി റിലീസുമായി ബന്ധപ്പെട്ട ഔദ്യോ​ഗിക വിവരത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. അതേസമയം, കളങ്കാവല്‍ ആണ് മമ്മൂട്ടിയുടേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. ജൂണില്‍ പടം റിലീസ് ചെയ്യുമെന്നാണ് അനൗദ്യോഗിക വിവരം. 

Hot Topics

Related Articles