കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പില്‍ പ്രേക്ഷകരെ വിസ്‍മയിപ്പിക്കുന്ന താരമാണ് മമ്മൂട്ടി. കാലമിത്രയായിട്ടും മമ്മൂട്ടി പുതുക്കപ്പെടുന്നതിന്റെ കാരണവും സിനിമകളുടെ വൈവിധ്യങ്ങളാണ്. അത്തരത്തില്‍ മമ്മൂട്ടിയുടെ പുതിയ ഒരു ചിത്രമാണ് ബസൂക്ക. ആരാധകരെ ആവേശത്തില്‍ നിര്‍ത്തുന്ന ബസൂക്കയുടെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ്.
സംവിധായകൻ ഗൗതം വാസുദേവ് മേനോനും ടീസറില്‍ നിറഞ്ഞുനില്‍ക്കുന്നു. സംവിധാനം ഡിനോ ഡെന്നിസ് നിര്‍വഹിക്കുമ്പോള്‍ ചിത്രത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനായിട്ടാണ് ഗൗതം മേനോനുണ്ടാകുക. എന്താണ് റോള്‍ എന്ന് മമ്മൂട്ടിയോട് ചോദിക്കുന്ന ഗൗതം വാസുദേവ് മേനോൻ അവതരിപ്പിക്കുന്ന കഥാപാത്രം അമ്പരക്കുന്ന ഒരു മറുപടിയാണ് ലഭിക്കുന്നത്. നമ്മള്‍ ചെയ്യാത്ത റോളൊന്നും ഇല്ല ഭായ് എന്നാണ് നായകൻ മമ്മൂട്ടിയുടെ മറുപടി. എന്തായാലും ആവേശത്തിലാക്കുന്ന ഒരു മമ്മൂട്ടി ചിത്രമായിരിക്കും ബസൂക്ക. ഛായാഗ്രഹണം നിമിഷ് രവിയാണ്. സംഗീതം മിഥുൻ മുകുന്ദൻ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തീയേറ്റർ ഓഫ് ഡ്രീംസിന്റെയും സരിഗമയുടെയും ബാനറിലാണ് നിര്‍മാണം. ജിനു വി അബ്രഹാമും, ഡോൾവിൻ കുര്യാക്കോസുമാണ് നിര്‍മാതാക്കള്‍. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സൂരജ് കുമാർ. കോ പ്രൊഡ്യൂസർ സാഹിൽ ശർമ. ബാദുഷ എം എം ആണ് ചിത്രത്തിന്റെ പ്രൊജക്റ്റ് ഡിസൈനർ. മേക്കപ്പ് ജിതേഷ് പൊയ്യ, എസ് ജോർജ് എന്നിവരാണ്. ഡിജിറ്റൽ മാർക്കറ്റിങ് വിഷ്‍ണു സുഗതനും ചിത്രത്തിന്റെ പിആർഒ ശബരിയുമാണ്.
മമ്മൂട്ടി സാറിനൊപ്പം പ്രവർത്തിക്കുക എന്ന തന്റെ സ്വപ്‍നത്തിന്റെ സാഫല്യമാണ് ‘ബസൂക്ക’ എന്നാണ് സംവിധാനം ഡിനോ ഡെന്നിസ് പ്രതികരിച്ചത്. തനിക്ക് അതിനുള്ള അവസരം നൽകിയത് തിരക്കഥ ആണ്. അദ്ദേഹത്തെപോലെ അനുഭവ പരിചയവുമുള്ള ഒരു നടനെ സംവിധാനം ചെയ്യുക എന്നത് ജീവിതത്തിലെ ഭാഗ്യമായതിനാൽ താൻ ത്രില്ലിലാണ്. നൂതനമായ ഒരു പ്രമേയമാണ് എന്നതിനാലും ചിത്രത്തില്‍ നിരവധി ഗെറ്റപ്പുകളിലൂടെയാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്.