സ്പോർട്സ് ഡെസ്ക്ക് : ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ സെലക്ഷന്‍ ചെയര്‍മാനായി മുന്‍ ഇന്ത്യന്‍ താരം അജിത് അഗാര്‍ക്കറിനെ തിരഞ്ഞെടുത്തു.സുലക്ഷണ നായിക്, അശോക് മല്‍ഹോത്ര, ജതിൻ പരഞ്ജപെ എന്നിവരടങ്ങുന്ന ക്രിക്കറ്റ് ഉപദേശക സമിതിയാണ് അഗാര്‍ക്കറെ ഏകകണ്ഠമായി ശുപാര്‍ശ ചെയ്തത്. ശിവസുന്ദര്‍ ദാസ്, സുബ്രതോ ബാനര്‍ജി, സലില്‍ അങ്കോള, ശ്രീധരൻ ശരത് എന്നിവരാണ് കമ്മിറ്റി അംഗങ്ങള്‍.
26 ടെസ്റ്റുകളിലും 191 ഏകദിനങ്ങളിലും നാല് ടി 20കളിലും ഇന്ത്യക്കായി അഗാര്‍ക്കര്‍ കളിച്ചു. 2007 ലെ ലോകകപ്പ് വിജയി കൂടിയാണ് അഗാര്‍ക്കര്‍. കൂടാതെ ഏകദിനത്തില്‍ 21 പന്തില്‍ നേടിയ ഏറ്റവും വേഗതയേറിയ ഇന്ത്യന്‍ അര്‍ദ്ധ സെഞ്ച്വറി എന്ന റെക്കോര്‍ഡ് താരത്തിന്‍റെ പേരിലാണ്. ഏറ്റവും വേഗത്തില്‍ 50 ഏകദിന വിക്കറ്റുകള്‍ തികയ്ക്കുന്ന താരമെന്ന റെക്കോര്‍ഡും അഗാര്‍ക്കറുടെപേരിലാണ്. 23 മത്സരങ്ങളില്‍ നിന്നാണ് അഗാര്‍ക്കറുടെ ഈ 50 വിക്കറ്റ് നേട്ടം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ക്രിക്കറ്റില്‍ നിന്നും വിരമിച്ചതിനു ശേഷം, സീനിയര്‍ മുംബൈ ടീമിന്റെ ചീഫ് സെലക്ടറായി നിയമിതനായിരുന്നു. അതിനു ശേഷം ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ പരിശീലക ടീമില്‍ എത്തിയിരുന്നു.