പരിശീലകന്റെ വാക്കുകള്‍ കേള്‍ക്കുക എന്നതാണ് ബിസിസിഐയുടെ രീതി; ‘ഗംഭീറിനോട് അത് പറയാൻ ഞാനാളല്ല’; ബിസിസിഐ സെക്രട്ടറി ജയ് ഷാ

മുംബൈ: ഗൗതം ഗംഭീറിനെ മൂന്ന് ഫോര്‍മാറ്റിലും പരിശീലകനാക്കിയതിനെക്കുറിച്ച്‌ പ്രതികരിച്ച് ബിസിസിഐ സെക്രട്ടറി ജയ് ഷാ. ഒരിക്കല്‍ പരിശീലകനെ നിയമിച്ചു കഴിഞ്ഞാല്‍ പിന്നെ അദ്ദേഹത്തിന്‍റെ വാക്കുകള്‍ കേള്‍ക്കുക എന്നതാണ് ബിസിസിഐയുടെ രീതി. ഗൗതം ഗംഭീര്‍ മൂന്ന് ഫോര്‍മാറ്റിലും പരിശീലകനായി തുടരാന്‍ തയാറാണെങ്കില്‍ അദ്ദേഹത്തോട് എതെങ്കിലും പ്രത്യേക ഫോര്‍മാറ്റില്‍ പരിശീലിപ്പിക്കരുതെന്ന് പറയാന്‍ ഞാനാളല്ല.

Advertisements

അത് മാത്രമല്ല, മൂന്ന് ഫോര്‍മാറ്റിലും 70 ശതമാനവും ഒരേ താരങ്ങള്‍ തന്നെയാണ് കളിക്കുന്നത്. പരിശീലക സ്ഥാനത്തേക്ക് ഇന്ത്യക്ക് വേണ്ട പകരക്കാരുണ്ടെന്നും ഗംഭീര്‍ ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ നമുക്ക് പറ്റിയ പകരക്കാരുണ്ട്. രാഹുല്‍ ദ്രാവിഡ് പരിശീലകനായിരുന്നപ്പോള്‍ അദ്ദേഹം അവധിയെടുക്കുമ്പോള്‍ ദേശീയ ക്രിക്കറ്റ് അക്കാദമി അധ്യക്ഷനായിരുന്ന വിവിഎസ് ലക്ഷ്മണായിരുന്നു പരിശീലകനായിരുന്നത് എന്ന കാര്യവും ജയ് ഷാ ഓര്‍മിപ്പിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ടി20 ലോകകപ്പ് നേട്ടത്തോടെ രാഹുല്‍ ദ്രാവിഡ് പരിശീലക സ്ഥാനം ഒഴിഞ്ഞതോടെയാണ് ബിസിസിഐ ഗൗതം ഗംഭീറിനെ ഇന്ത്യൻ പരിശീലകനായി നിയമിച്ചത്. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. 2027ലെ ഏകദിന ലോകകപ്പ് വരെ പരിശീലക സഥാനത്ത് ഗംഭീര്‍ തുടരും. കഴിഞ്ഞ ഐപിഎല്ലില്‍ കൊല്‍ക്കത്ത മെന്‍ററായിരുന്ന ഗൗംതം ഗംഭീര്‍ അവരെ കിരീട നേട്ടത്തിലേക്ക് നയിച്ചതോടെയാണ് ഇന്ത്യൻ പരിശീലക സ്ഥാനത്തക്കും പരിഗണിക്കപ്പെട്ടത്. മുന്‍ താരം ഡബ്ല്യു വി രാമനെയും ബിസിസിഐ പരിശീലക സ്ഥാനത്തേക്ക് പരിഗണിച്ചുവെങ്കിലും ഒടുവില്‍ ഗംഭീറിനെ തന്നെ തെരഞ്ഞെടുക്കുകയായിരുന്നു. ശ്രീലങ്കക്കെതിരായ ഏകദിന, ടി20 പരമ്പരയിലാണ് ഗംഭീര്‍ പരിശീലകനായി ചുമതലയേറ്റത്. ടി20 പരമ്ബര ഇന്ത്യ 3-0ന് തൂത്തുവാരിയപ്പോള്‍ ഏകദിന പരമ്പരയില്‍ 0-2ന്‍റെ ഞെട്ടിക്കുന്ന തോല്‍വി വഴങ്ങിയിരുന്നു.

Hot Topics

Related Articles