ന്യൂസ് ഡെസ്ക് : ഇന്ന് ഇന്ത്യൻ പ്രീമിയർ ലീഗില്‍ ആദ്യ ഫൈനലിസ്റ്റുകളെ തീരുമാനിക്കുന്ന ക്വാളിഫയർ പോരാട്ടം നടക്കും. ഇന്ന് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും സണ്‍റൈസേഴ്സ് ഹൈദരാബാദും തമ്മിലാണ് ഏറ്റുമുട്ടുന്നത്.ലീഗില്‍ ഒന്നാമത് ഫിനിഷ് ചെയ്ത ടീമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ഹൈദരാബാദ് രണ്ടാമതായിരുന്നു ഫിനിഷ് ചെയ്തത്. ഇന്ന് വിജയിക്കുന്നവർ ഫൈനലിലേക്ക് എത്തും.
ഇന്ന് പരാജയപ്പെടുന്നവർക്ക് ഇനി എലിമിനേറ്റ് വിജയികളായി ഒരു മത്സരം കൂടി കളിച്ച് ഫൈനലില്‍ എത്താനുള്ള സാധ്യത ഉണ്ടാകും. സീസണ് തുടക്കത്തില്‍ ഹൈദരാബാദും കൊല്‍ക്കത്തയും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ കൊല്‍ക്കത്ത ആയിരുന്നു വിജയിച്ചിരുന്നത്. അന്ന് കൊല്‍ക്കത്ത ഉയർത്തിയ 209 എന്ന ലക്ഷ്യം ചെയ്സ് ചെയ്ത സണ്‍റൈസേഴ്സിന് 204 റണ്‍സ് വരെയെ എടുക്കാൻ ആയിരുന്നുള്ളൂ.ഇന്ന് രാത്രി 7.30ന് നടക്കുന്ന മത്സരം തത്സമയം ജിയോ സിനിമയിലും സ്റ്റാർ സ്പോർട്സിലും കാണാം