ബ്യൂട്ടീഷ്യൻ സുചിത്ര പിള്ള കൊലക്കേസ്; പ്രതി പ്രശാന്ത് നമ്പ്യാർക്ക് ജീവപര്യന്തം കഠിന തടവ് 

കൊല്ലം: ബ്യൂട്ടീഷന്‍ സുചിത്ര പിള്ള വധക്കേസിലെ പ്രതി പ്രശാന്ത് നമ്ബ്യാര്‍ക്ക് ജീവപര്യന്തം തടവ് വിധിച്ചു. കൊല്ലം പള്ളിമുക്കിലെ അക്കാദമി സെന്ററില്‍ ബ്യൂട്ടീഷന്‍ ട്രെയിനര്‍ ആയി ജോലി ചെയ്യുകയായിരുന്ന തന്റെ മകള്‍ സുചിത്രയെ കുറച്ചു ദിവസമായി കാണാനില്ല എന്നുകാട്ടി അമ്മ വിജയലക്ഷ്മി ടീച്ചര്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയുടെ ചുവടുപിടിച്ച്‌ നടന്ന വിശദമായ അന്വേഷണത്തില്‍ ചുരുളഴിഞ്ഞത് കേരള സമീപകാലത്ത് കണ്ട സമാനതകളില്ലാത്ത അതിക്രൂരമായ ഒരു കൊലപാതകത്തിന്റേതായിരുന്നു. 

Advertisements

സുചിത്രയുടെ ഫോണ്‍ വിവരങ്ങള്‍ പരിശോധിച്ച സൈബര്‍സെല്‍, വടകര സ്വദേശിയായ പ്രശാന്ത് എന്ന ഒരു സംഗീത അധ്യാപകനുമായി കഴിഞ്ഞ ഒരു വര്‍ഷത്തോളമായി സുചിത്ര പലതവണ ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ട് എന്നു മനസിലാക്കുന്നു. അന്വേഷണത്തില്‍ പ്രശാന്തിന്റെ ഭാര്യയുടെ ബന്ധുവാണ് സുചിത്ര എന്ന വിവരം പൊലീസിന് മനസ്സിലാകുന്നു. ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചുനടത്തിയ വിശകലനത്തില്‍ സുചിത്രയുടെ അക്കൗണ്ടില്‍ നിന്ന് പ്രശാന്തിന്റെ ഫെഡറല്‍ ബാങ്ക് അക്കൗണ്ടിലേക്ക് രണ്ടേമുക്കാല്‍ ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട് എന്നുകൂടി മനസ്സിലാക്കിയതോടെ പൊലീസ് അയാളെ ട്രാക്ക് ചെയ്യാന്‍ തുടങ്ങുന്നു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പാലക്കാട് മണലി ശ്രീരാം നഗറില്‍, വിഘ്‌നേശ് ഭവന്‍’ എന്നുപേരായ വാടകവീട്ടില്‍ താമസിക്കുന്ന പ്രശാന്ത് എന്ന കീബോര്‍ഡ് അദ്ധ്യാപകനും, അയാളുടെ ഭാര്യയുടെ അടുത്ത സുഹൃത്തും അകന്ന ബന്ധുവുമായ സുചിത്രയുമായി ഉടലെടുത്ത ഗാഢമായ അടുപ്പമാണ് ഈ കൊലപാതകത്തിലേക്ക് നയിച്ചത് എന്ന നിഗമനത്തില്‍ പൊലീസ് എത്തി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.