ഉറക്കം നഷ്ടപ്പെട്ടാല്‍ പിന്നെ അന്നത്തെ ദിവസം തന്നെ പോകും പലർക്കും. ഒരു ദിവസത്തെ മുഴുവൻ എനർജിയും നല്‍കുക തലേന്ന് രാത്രിയിലെ ഉറക്കം ആയിരിക്കും.പലർക്കും ഉറങ്ങാൻ സ്വന്തം മുറിയും കാറ്റിലും ഒകെ വേണം. എന്നാല്‍ ചിലർക്ക് എവിടെ കിടന്നാലും ഉറക്കം വരാറുണ്ട്. നല്ല പതുപതുത്ത മെത്തയില്‍ ഒരു വിരി കൂടി വിരിച്ചാല്‍ ഉറക്കത്തിനുള്ള തയ്യാറെടുപ്പ് റെഡി. എന്നാലീ ബെഡ്ഷീറ്റുകള്‍ മാറ്റിവിരിക്കുന്നത് എപ്പോഴാണ് ? ബെഡ്ഷീറ്റുകള്‍ അഴുക്കുപിടിച്ചതായി തോന്നുമ്ബോഴോ അല്ലെങ്കില്‍ മറ്റൊരു ബെഡ്ഷീറ്റ് വിരിക്കാന്‍ ആഗ്രഹിക്കുമ്ബോഴോ ആണ് സാധാരണയായി ബെഡ്ഷീറ്റ് മാറ്റുന്നത്. അല്ലേ.. എന്നാല്‍ ഈ രീതി തെറ്റാണ്.
ഒരേ ബെഡ്ഷീറ്റുകള്‍ ഏറെ നാള്‍ ഉപയോഗിക്കുന്നത് പ്രതിരോധശേഷി കുറയ്ക്കുകയും കാലാവസ്ഥ സംബന്ധമായ രോഗങ്ങളോ അണുബാധകളോ ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും.ബെഡ് ഷീറ്റുകളില്‍ നമുക്ക് കാണാന്‍ കഴിയാത്ത പല വസ്തുക്കളും ഉണ്ടാകും. പൊടി, എണ്ണയുടെ കണികകള്‍, മൃതകോശങ്ങള്‍, അണുക്കള്‍, ബാക്ടീരിയകള്‍ എന്നിവ അതില്‍ ഉള്‍പ്പെടുന്നു. ഇവയില്‍ നിന്നെല്ലാം നിങ്ങള്‍ക്ക് രോഗങ്ങള്‍ പിടിപെടാമെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. ന്യുമോണിയ, ഗൊണോറിയ (ലൈംഗികമായി പകരുന്ന അണുബാധകള്‍) ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യത ബെഡ്ഷീറ്റിലെ ബാക്ടീരിയകള്‍ വര്‍ധിപ്പിക്കുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രണ്ടോ മൂന്നോ ആഴ്ചകള്‍ കൂടുമ്ബോഴാണ് മിക്ക ആളുകളും ബെഡ്ഷീറ്റുകള്‍ കഴുകുന്നത്. എന്നാല്‍ അങ്ങനെ ചെയ്യുന്നത് ജലദോഷം, പനി, മുഖക്കുരു, അലര്‍ജി, എക്സിമ, ആസ്ത്മ തുടങ്ങിയ പ്രശ്നങ്ങളും ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്കും കാരണമാകുമെന്നും വിദഗ്ധര്‍ പറയുന്നു.
എല്ലാ ആഴ്ചയിലും നിങ്ങള്‍ ബെഡ് ഷീറ്റ് കഴുകണം. നമ്മുടെ ശരീരം പ്രതിദിനം 40,000 മൃതകോശങ്ങള്‍ പുറത്തുവിടുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് ബെഡ്ഷീറ്റുകള്‍ ആഴ്ചയിലൊരിക്കല്‍ കഴുകണമെന്നാണ് പറയുന്നത്.ബെഡ്ഷീറ്റുകള്‍ ചൂടുവെള്ളത്തില്‍ കഴുകണമെന്നും വിദഗ്ധര്‍ നിര്‍ദേശിക്കുന്നു.