കനത്ത മഴ; നാളെ മുതലുള്ള ബീറ്റ് ഫോറെസ്റ്റ് ഓഫീസർ കായികക്ഷമത പരീക്ഷയും ശാരീരിക അളവെടുപ്പും മാറ്റി

കോഴിക്കോട്: കനത്ത മഴയെ തുടർന്ന് വനംവകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തകയിലേക്കുള്ള ശാരീരിക അളവെടുപ്പും കായികക്ഷമത പരീക്ഷയും മാറ്റി. ജനറല്‍/എൻസിഎ) (കാറ്റഗറി നമ്പർ: 027/2022, 303/2022 etc) തസ്തികകളുടെ വനിതകള്‍ക്കായി ജൂണ്‍ 26, 27, 28 തീയതികളില്‍ നടത്താൻ നിശ്ചയിച്ചിരുന്ന ശാരീരിക അളവെടുപ്പും, കായികക്ഷമത പരീക്ഷയുമാണ് പ്രതികൂല കാലാവസ്ഥ കാരണം മാറ്റിവെച്ചത്. പബ്ലിക് സർവീസ് കമ്മീഷൻ കോഴിക്കോട് ജില്ലാ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

Advertisements

Hot Topics

Related Articles