സഹകരണ മേഖലയെ തകർക്കുന്ന നയങ്ങൾ നടപ്പാക്കുന്ന കേന്ദ്ര ഭരണത്തിനെതിരെ ഇടത് ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളെ വിജയിപ്പിക്കുന്നതിന് സഹകരണ ബാങ്ക് ജീവനക്കാർ രംഗത്തിറങ്ങണമെന്ന് സി.ഐ.ടി. യു അഖിലേന്ത്യാ ജനറൽ കൗൺസിൽ അംഗം എ.വി. റസ്സൽ പറഞ്ഞു. കേരളാ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ (ബി.ഇ.എഫ്.ഐ) കോട്ടയം ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളാ ബാങ്ക് കോട്ടയം റീജിയണൽ ഓഫീസിസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ ബി.ഇ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ഷാജു ആൻ്റണി മുഖ്യപ്രഭാഷണം നടത്തി. കേരള ബാങ്ക് ഡയറക്ടർ ഫിലിപ്പ് കുഴിക്കുളം, ബി.ഇ.എഫ്.ഐ ജില്ലാ പ്രസിഡൻറ് വി.പി.ശ്രീരാമൻ, ജില്ലാ കമ്മറ്റി അംഗങ്ങളായ പി.ടി. ലത, ജുബീരിയാ ബീവി എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു. കെ.ബി.ഇ.എഫ് ജില്ലാ പ്രസിഡൻ്റ് കെ.കെ. ബിനു അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ജില്ല സെക്രട്ടറി കെ.പി. ഷാ സ്വാഗതവും ജോയിൻ്റ് സെക്രട്ടറി കെ.ഡി. സുരേഷ് നന്ദിയും പറഞ്ഞു.