ബി.ഇ.എഫ്.ഐ പതിനാലാം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള ഏരിയ സമ്മേളനങ്ങൾക്ക് കോട്ടയത്ത് തുടക്കമാവുന്നു. കോട്ടയം ഏരിയ സമ്മേളനം ഒക്ടോബർ 2 ന് (നാളെ) രാവിലെ 10 മണിക്ക് കേരള ബാങ്ക് റീജിയണൽ ഓഫീസ് ഹാളിൽ നടക്കും. ബി.ഇ.എഫ്.ഐ സംസ്ഥാന ജോ. സെക്രട്ടറി കെ.പി.ഷാ സമ്മേളനം ഉദ്ഘാടനം ചെയ്യും.
ബി.ഇ.എഫ്.ഐ, ജില്ലാ പ്രസിഡൻ്റ് വി.പി. ശ്രീരാമൻ, ജില്ലാ സെക്രട്ടറി കെ.കെ. ബിനു, എ.കെ.ബി. ആർ.എഫ് ജില്ലാ സെക്രട്ടറി ആർ.എ.എൻ റെഡ്യാർ, ബി.ടി.ഇ.എഫ് ജില്ലാ സെക്രട്ടറി തുഷാര.എസ്.നായർ തുടങ്ങിയവർ സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിക്കും. തുടർന്ന് ഫെഡറൽ ബാങ്ക് സ്റ്റാഫ് യൂണിയൻ അഖിലേന്ത്യാ പ്രസിഡൻ്റും, ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന വി.രാജേഷ് അനുസ്മരണം നടക്കും. കർമ്മ പഥത്തിലിരിക്കെ 2023 സെപ്തംബർ 30 ന് വി. രാജേഷ് നമ്മെ വിട്ട് പോയി. 2024 ഒക്ടോബർ 2 ന് (ഞായർ) അദ്ദേഹത്തിൻ്റെ സുഹൃത്തുക്കളും ബാങ്ക് ജീവനക്കാരും രാജേഷിനെ അനുസ്മരിക്കുന്നതിന് വേണ്ടി ഉച്ചയ്ക്ക് 12 മണിക്ക് കേരള ബാങ്ക്, റീജിയണൽ ഓഫീസ് ഹാളിൽ ഒത്ത് ചേരുന്നു. അനുസ്മരണ സമ്മേളനം ബി.ഇ.എഫ്.ഐ, സംസ്ഥാന പ്രസിഡൻ്റ് ഷാജു ആൻ്റണി ഉദ്ഘാടനം ചെയ്യും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്ന് ഫെഡറൽ ബാങ്ക് റിട്ടയറീസ് ഫോറം സെക്രട്ടറി പി.എൻ. നന്ദകുമാരൻ നായർ മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തും.
തുടർന്ന് ഉച്ചയ്ക്ക് 3 മണിക്ക് കെ.ബി.ഇ. എഫ് കോട്ടയം ഏരിയ സമ്മേളനം കേരള ബാങ്ക് റീജിയണൽ ആഫീസ് ഹാളിൽ നടക്കുന്നതാണ്. ബി.ഇ.എഫ്.ഐ കോട്ടയം ജില്ലാ സെക്രട്ടറി കെ.കെ. ബിനു ഉദ്ഘാടനം ചെയ്യുന്നതാണ്. ബി.ഇ.എഫ്. ഐ സംസ്ഥാന ജോ. സെക്രട്ടറി കെ.പി. ഷാ, ജില്ലാ പ്രസിഡന്റ് വി.പി. ശ്രീരാമൻ തുടങ്ങിയവർ സമ്മേളനത്തെ അഭിവാദ്യം ചെയ്യും. ഇതോടൊപ്പം സമ്മേളനത്തിൻ്റെ അവസാനം അടുത്ത രണ്ട് കൊല്ലത്തേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടക്കുന്നതാണ്.