2021 ലെ മികച്ച ഫുട്ബോളർ ; മെസിക്കും ലെ​വ​ന്‍​ഡോ​വ്സ്കി​ക്കു​മൊ​പ്പം ലി​വ​ര്‍​പൂ​ള്‍ താ​രം മു​ഹ​മ്മ​ദ് സ​ലാ​യും

സൂ​റി​ക്: 2021 ലെ മി​ക​ച്ച ഫു​ട്ബാ​ള്‍ താ​ര​ത്തി​നു​ള്ള പ​ട്ടി​ക​യി​ല്‍ ല​യ​ണ​ല്‍ മെ​സ്സി​ക്കും റോ​ബ​ര്‍​ട്ട് ലെ​വ​ന്‍​ഡോ​വ്സ്കി​ക്കു​മൊ​പ്പം ലി​വ​ര്‍​പൂ​ള്‍ താ​രം മു​ഹ​മ്മ​ദ് സ​ലാ​യും.മൂ​ന്നു പേ​രു​ടെ ചു​രു​ക്ക​പ്പ​ട്ടി​ക​യി​ല്‍ സൂ​പ്പ​ര്‍ താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ പു​റ​ത്താ​യി. സൂ​റി​ക്കി​ല്‍ ജ​നു​വ​രി 17ന് ​ന​ട​ക്കു​ന്ന ച​ട​ങ്ങി​ലാ​കും വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ക്കു​ക.

Advertisements

പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ നി​ല​വി​ലെ ടോ​പ് സ്കോ​റ​റാ​ണ് സ​ലാ​. ക​ഴി​ഞ്ഞ സീ​സ​ണി​ല്‍ ഹാ​രി കെ​യ്നി​നു പി​റ​കി​ല്‍ ര​ണ്ടാം സ്ഥാ​ന​ത്താ​യി​രു​ന്നു. രാ​ജ്യാ​ന്ത​ര പ​രി​ശീ​ല​ക​ര്‍, ടീ​മു​ക​ളു​ടെ നാ​യ​ക​ര്‍, മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ര്‍, ആ​രാ​ധ​ക​ര്‍ എ​ന്നി​വ​ര്‍ വോ​ട്ടി​ങ്ങി​ലൂ​ടെ​യാ​ണ് ​ജേ​താ​വി​നെ തെ​ര​ഞ്ഞെ​ടു​ക്കു​ക. 2020ല്‍ ​ലെ​വ​ന്‍​ഡോ​വ്സ്കി​ക്കാ​യി​രു​ന്നു പു​ര​സ്കാ​രം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വ​നി​ത​ക​ളി​ല്‍ ബാ​ഴ്സ​ലോ​ണ താ​രം ജെ​ന്നി​ഫ​ര്‍ ഹെ​ര്‍​മോ​സോ, ചെ​ല്‍​സി​യു​ടെ സാം ​കെ​ര്‍, ബാ​ഴ്സ​യു​ടെ ത​ന്നെ അ​ല​ക്സി പു​ടെ​ല്ലാ​സ് എ​ന്നി​വ​രാ​ണ് ചു​രു​ക്ക​പ്പ​ട്ടി​ക​യി​ലു​ള്ള​ത്.പ​രി​ശീ​ല​ക​രി​ല്‍ മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി​യു​ടെ പെ​പ് ഗാ​ര്‍​ഡി​യോ​ള, ഇ​റ്റാ​ലി​യ​ന്‍ ദേ​ശീ​യ ടീം ​പ​രി​ശീ​ല​ക​ന്‍ റോ​ബ​ര്‍​ട്ടോ മാ​ന്‍​സീ​നി, ചെ​ല്‍​സി​യു​ടെ തോ​മ​സ് ടുഷല്‍ എ​ന്നി​വ​രാ​ണു​ള്ള​ത്.

ഗോ​ള്‍​കീ​പ​ര്‍​മാ​ര്‍: (ജി​യാ​ന്‍​ലൂ​യ്ജി ഡോ​ണ​റു​മ്മ (ഇ​റ്റ​ലി/ പി.​എ​സ്.​ജി), എ​ഡ്വാ​ഡ് മെ​ന്‍​ഡി (സെ​ന​ഗ​ല്‍/​ചെ​ല്‍​സി), മാ​നു​വ​ല്‍ നോ​യ​ര്‍ (ജ​ര്‍​മ​നി/​ബ​യേ​ണ്‍ മ്യൂ​ണി​ക്). അ​തി​മ​നോ​ഹ​ര ഗോ​ളി​നു​ള്ള പു​ഷ്കാ​സ് അ​വാ​ര്‍​ഡ്: എ​റി​ക് ല​മേ​ല- (ടോ​ട്ട​ന്‍​ഹാം), പാ​ട്രി​ക് ഷി​ക് (ചെ​ക് റി​പ്പ​ബ്ലി​ക്), മ​ഹ്ദി ത​രീ​മി (പോ​ര്‍​ട്ടോ).

Hot Topics

Related Articles