മോഡൽ പാർലമെന്റ്, ബെസ്റ്റ് പാർലമെന്റേറിയൻ ക്യാമ്പ്; നാളെ മുതൽ തിരുവനന്തപുരത്ത്

തിരുവനന്തപുരം: പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തില്‍ 2023-24 അധ്യയന വർഷം സംസ്ഥാനത്തെ സ്‌കൂളുകളിലും കോളേജുകളിലും നടത്തിയ യൂത്ത് / മോഡല്‍ പാർലമെന്റ് മത്സരങ്ങളുടെ വിജയികള്‍ പങ്കെടുക്കുന്ന മോഡല്‍ പാർലമെന്റും സംസ്ഥാനതല ബെസ്റ്റ് പാർലമെന്റേറിയൻ ക്യാമ്പും 2025 ജനുവരി 13, 14, 15 തീയതികളില്‍ തിരുവനന്തപുരത്ത് വച്ച്‌ നടക്കും. ജനുവരി 13 തിങ്കളാഴ്ച രാവിലെ 9.30 ന് ഗവണ്‍മെന്റ് സെക്രട്ടേറിയറ്റിലെ പഴയ നിയമസഭ ഹാളില്‍ വച്ച്‌ മോഡല്‍ പാർലമെന്റിന്റെ റിപ്പീറ്റ് പെർഫോമൻസും, 11 മണിക്ക് അനുമോദന സമ്മേളനവും നടക്കും.

Advertisements

അനുമോദന സമ്മേളനം പാർലമെന്ററികാര്യ വകുപ്പ് മന്ത്രി എം. ബി. രാജേഷ് ഉദ്ഘാടനം ചെയ്യം. ചടങ്ങില്‍ തിരുവനന്തപൂരം എം.എല്‍.എ അഡ്വ. ആന്റണി രാജു അധ്യക്ഷത വഹിക്കും. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, ഡോ. ശശി തരൂർ എം.പി, മേയർ ആര്യ രാജേന്ദ്രൻ, പാർലമെന്ററികാര്യ വകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറി ഡോ. രാജു നാരായണ സ്വാമി, എസ്.ആർ ശക്തിധരൻ എന്നിവർ പരിപാടിയില്‍ പങ്കെടുക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടർന്ന് നടക്കുന്ന ബെസ്റ്റ് പാർലമെന്റേറിയൻ ക്യാമ്പില്‍ സ്പീക്കർ എ.എൻ. ഷംസീർ, എ.എ. റഹിം എം.പി, കേരള സർവകലാശാല മുൻ പ്രോ-വൈസ് ചാൻസലർ ഡോ.ജെ. പ്രഭാഷ്, പ്രശസ്ത ഭരതനാട്യം നർത്തകി ഡോ. രാജശ്രീ വാരിയർ, മാധ്യമപ്രവർത്തക കെ. കെ. ഷാഹിന, തിരുവനന്തപുരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ മനോരോഗ വിദഗ്ധൻ ഡോ.അരുണ്‍ ബി. നായർ, മലയാളം മിഷൻ മുൻ മേധാവി, പ്രൊഫസർ ഡോ.സുജ സൂസൻ ജോർജ്, സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി റ്റി. മനോഹരൻ നായർ, അഡ്വ. പ്രദീപ് പാണ്ടനാട് തിരുവനന്തപുരം ജോയിന്റ് എക്‌സൈസ് കമ്മീഷണർ ബി. രാധാകൃഷ്ണൻ എന്നിവർ വിവിധ സെഷനുകള്‍ കൈകാര്യം ചെയ്യും. ക്യാമ്പ് 15ന് വൈകിട്ട് സമാപിക്കുമെന്ന് ഇൻസ്റ്റ്യൂട്ട് ഡയറക്ടർ ജനറല്‍ ഡോ. ബിവീഷ് യു.സി അറിയിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.