തിരുവനന്തപുരം: ഡബ്ബിങ് ആർട്ടിസ്റ്റും ചലച്ചിത്ര പ്രവര്‍ത്തകയും ഭാഗ്യലക്ഷ്മിക്ക് അജ്ഞാതന്റെ ഭീഷണി ഫോണ്‍കോള്‍. വുമണ്‍ ഇന്‍ സിനിമാ കളക്ടീവുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ ആക്രമിക്കുമെന്നാണ് ഭീഷണി. സിനിമയിലെ വനിതാ പ്രവര്‍ത്തകരുടെ കൂട്ടായ്മയാണ് വുമണ്‍ ഇന്‍ സിനിമാ കളക്ടീവ്. ഭീഷണി ഫോണ്‍ കോളിനെ തുടർന്ന് കേരളാ പോലീസ് ഹൈടക് സെല്ലിന് ഭാഗ്യലക്ഷ്മി പരാതി നല്കി.
ഇന്നലെ വൈകീട്ട് മൂന്നുമണിയോടെയാണ് ഫോണ്‍കോള്‍ ലഭിച്ചത്. ഫോണ്‍ കോള്‍ വന്നപ്പോള്‍ ജോലി സംബന്ധമായി തമിഴ്നാട്ടിലേക്കുള്ള യാത്രയിലായിരുന്നു അവർ. കോള്‍ അറ്റൻഡ് ചെയ്തതിന് പിന്നാലെ ഭാഗ്യലക്ഷ്മിയാണോയെന്ന് അന്വേഷിച്ചു. തുടര്‍ന്നാണ് ഭീഷണി ഉണ്ടായത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
18 സെക്കന്റ് ആയിരുന്നു കോളിന്റെ ദൈർഘ്യം. തിരിച്ച് ചോദ്യം ചെയ്തപ്പോള്‍ പിന്നാലെ കോള്‍ കട്ടായി. ഭീഷണി സന്ദേശം വന്ന നമ്പർ ട്രൂകോളറില് സേര്‍ച്ച് ചെയ്യുമ്പോള്‍ ‘ഗുഡ്ഡു ഖാന്’ എന്നാണ് കാണിച്ച്ത്. ഈ നമ്പർ സ്പാം ലിസ്റ്റില്‍ ചേർക്കപ്പെട്ടതായാണ് കാണുന്നത്.