ഭരണങ്ങാനത്തെ വിജയം രാഷ്ട്രീയതന്ത്രം; അവകാശവാദവുമായി യു.ഡി.എഫും മാണി സി കാപ്പനും

ഭരണങ്ങാനം : ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ വിജയിച്ചത് രാഷ്ട്രീയതന്ത്രമെന്ന് യുഡിഎഫ്.
മാണി സി കാപ്പൻ എംഎൽഎയും അദ്ദേഹത്തിന്റെ കക്ഷിയും യുഡിഎഫിൽ ആണ്. കേരള കോൺഗ്രസ്(എം)ന്റെയും എൽഡിഎഫിന്റെയും അവസരവാദ നിലപാടിനെതിരെയുള്ള മുന്നറിയിപ്പാണെന്നും, ഭരണങ്ങാനത്തെ തെരഞ്ഞെടുപ്പ് നടന്ന എല്ലാ സമിതികളിലും ഏറ്റവും വലിയ ഒറ്റക്കക്ഷി കോൺഗ്രസ് ആണെന്നും നേതാക്കൾ പറഞ്ഞു.

Advertisements

യുഡിഎഫുമായി സഹകരിക്കുന്ന എല്ലാവരെയും ഉൾപ്പെടുത്തി മുന്നോട്ടു പോകുന്ന ശീലമാണ്. ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ നാട്ടകം സുരേഷ്ന്റെയും മറ്റ് നേതാക്കളുടെയും അറിവോടെയും ചെയ്ത നടപടിയിൽ കോൺഗ്രസിന് വേണ്ടി ആരും ദുഃഖിക്കേണ്ടന്നും ആരും അധികം സന്തോഷിക്കേണ്ട എന്നും പാർട്ടിയുടെയും യുഡിഎഫിന്റെയും കെട്ടുറപ്പും സ്ഥിരതയും നിലനിർത്തുവാൻ വേണ്ട ആർജ്ജവം ഉണ്ടെന്നു യുഡിഎഫ് ചെയർമാൻ ടോമി ഫ്രാൻസിസ് പൊരിയത്ത് പറഞ്ഞു.

Hot Topics

Related Articles