തൃശ്ശൂർ: ഭാരതപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടത്തി. ചെറുതുരുത്തി പടിഞ്ഞാറെതോപ്പില്‍ സുന്ദരന്റെ മകൻ ആര്യൻ (14) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് ആര്യനെ കാണാതായത്. കൂട്ടുകാരുമൊത്ത് പുഴയില്‍ കളിച്ചിരുന്ന ആര്യൻ ഒഴുക്കില്‍പ്പെടുകയായിരുന്നു. ചെറുതുരുത്തി പോലീസ്, ഷൊർണൂർ അഗ്നിരക്ഷാസേന, മുങ്ങല്‍ വിദഗ്ധർ എന്നിവർ നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം ഇന്ന് രാവിലെ കണ്ടെത്തിയത്.
Advertisements