വൈകാതെ മോഹൻലാലിനൊപ്പം പുതിയ ഒരു ചിത്രം ആരംഭിക്കുമെന്ന് സംവിധായകൻ ഭദ്രൻ. താന്‍ സംവിധാനം ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്ന രണ്ട് ചിത്രങ്ങളില്‍ ഒന്നില്‍ മോഹന്‍ലാല്‍ ആയിരിക്കും നായകനെന്ന് ഭദ്രന് പറയുന്നു.
‘വലിയ രണ്ട് സിനിമകളുടെ പണിപ്പുരയിലാണ് ഞാനിപ്പോള്‍. ജൂതന് എന്ന സ്ക്രിപ്റ്റ് റെഡിയാണ്. മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രമാകുന്ന ഒരു സിനിമയും ഉടന്‍ സംഭവിക്കും. ജിം കെനി എന്നാണ് അതില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ശക്തമായ കഥാപാത്രങ്ങളുള്ള ഒരു റോഡ് മൂവി ‘ ഭദ്രൻ ഒരു ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ വര്‍ഷാവസാനം ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്ന് ഫേസ്ബുക്കിലൂടെ ഭദ്രന് നേരത്തെ അറിയിച്ചിരുന്നു. തിരക്കഥാകൃത്ത് സുരേഷ് ബാബു, ഉണ്ണി രവീന്ദ്രന് എന്നിവരുടെ നിര്‍മ്മാണ കമ്പനിയായ ജനത പിക്ചേഴ്സ് ജനുവരിയില്‍ പ്രഖ്യാപിച്ച പല പ്രോജക്റ്റുകളില്‍ ഒന്നിന്റെ സംവിധായകനായി ഭദ്രനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം 2018 ല്‍ മോഹന്‍ലാലിനെ നായകനാക്കി ഒരു റോഡ് മൂവി ഒരുക്കുന്നതായി ഭദ്രന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇത് ഏത് പ്രോജക്റ്റ് എന്നത് അവര്‍ വ്യക്തമാക്കിയിട്ടില്ല.
റിലീസ് ചെയ്ത് 28 വര്‍ഷത്തിനു ശേഷം ഡിജിറ്റല്‍ റീമാസ്റ്ററിംഗിലൂടെ റീ റിലീസിന് ഒരുങ്ങുകയാണ് ഭദ്രന്റെ സ്ഫടികം. ഫെബ്രുവരി 9 ന് ആണ് ചിത്രം തിയറ്ററുകളില്‍ എത്തുക. ഈ അവസരത്തിലാണ് വീണ്ടും മോഹൻലാലിനെ നായകനാക്കിയുള്ള പ്രൊജക്ടിനെ കുറിച്ച് സംസാരിച്ചത്.