കോട്ടയം: അക്ഷരങ്ങൾ കൊണ്ട് ചിത്രം വരച്ച കാവ്യചിത്രകാരനായിരുന്നു
പി.ഭാസ്കരനെന്ന് പ്രശസ്ത കവി ശ്രീകുമാരൻ തമ്പി അഭിപ്രായപ്പെട്ടു. കോട്ടയം പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഭാസ്കരൻ മാഷ് ജന്മശതാബ്ദി
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സമ്മേളനമായ ഭാസ്കര ചന്ദ്രിക ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു
അദ്ദേഹം. എത്ര കുഴിച്ചാലും തീരാത്ത സ്വർണ ഖനിയായിരുന്നു.
വ്യക്തിമാത്രമല്ല പ്രസ്ഥാനമായിരുന്നു.മനുഷ്യത്വത്തിന്റെ പ്രതീകമായിരുന്നു
പ്രശസ്ത നടീനടന്മാരെ ഒഴിവാക്കി പത്തു വയസുകാരനെ നായകനാക്കി 1954 ൽ
അദ്ദേഹം സംവിധാനം ചെയ്ത രാരിച്ചൻ എന്ന പൗരൻ മലയാളത്തിലെ ആദ്യ ന്യൂവേവ്
സിനിമയായിരുന്നു വെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു.
പബ്ലിക് ലൈബ്രറി പ്രസിഡന്റ് എബ്രഹാം ഇട്ടിച്ചെറിയ അദ്ധ്യക്ഷനായിരുന്നു.
ജോസ് പനച്ചിപ്പുറം, പ്രേംപ്രകാശ്, ഡോ.ജെ.പ്രമീളാ ദേവി, സെബാസ്റ്റ്യൻ
കാട്ടടി, മാത്യൂസ് ഓരത്തേൽ, വി.ജയകുമാർ എന്നിവർ പ്രസംഗിച്ചു. ടി.രാമറാവു
പുരസ്കാരം ശ്രീകുമാരൻ തമ്പിക്ക് ഡോ.സിറിയക് തോമസ് സമ്മാനിച്ചു. ഭാസ്കരൻ മാഷ്, ശ്രീകുമാരൻ തമ്പി എന്നിവരുടെ
തിരഞ്ഞെടുത്ത ചലച്ചിത്ര ഗാനങ്ങൾ ചേർത്തുള്ള സംഗീത സായാഹ്നവും നടന്നു. ന്യൂ വേവ് ഫിലം സൊസൈററിയുടെ ആഭിമുഖ്യത്തിൽ വർത്തമാന കാല
പരിസ്ഥിതിപ്രശ്നങ്ങൾ ചർച്ചചെയ്യുന്ന പരിസ്ഥിതി ചലച്ചിത്രമേളയിൽ ഞായറാഴ്ച
എലൈഫ് ഓൺ ഔർ പ്ലാന ററ്, ദി റൈസ് പീപ്പിൾ സിനിമകൾ പ്രദർശിപ്പിക്കും.