തിരുവനന്തപുരം : മുതിർന്ന മാധ്യമപ്രവർത്തകൻ ഭാസുരേന്ദ്ര ബാബു (75) അന്തരിച്ചു. വാർധക്യ സഹജമായ രോഗത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.അടിയന്തരാവസ്ഥയുടെ സമയത്ത് പോലീസ് പീഡനത്തിന് ഇരയായിട്ടുണ്ട്. ഇടതുപക്ഷ പ്രതിനിധിയായി ചാനല്‍ ചർച്ചകളില്‍ സജീവമായിരുന്നു.
മുഖ്യമന്ത്രിയുടെ അനുശോചിച്ചു
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പുരോഗമനപക്ഷത്ത് നിന്ന മാധ്യമപ്രവർത്തകനും മാധ്യമ വിമർശകനുമായിരുന്നു ഭാസുരേന്ദ്ര ബാബുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമകാലീന രാഷ്ട്രീയ വിഷയങ്ങളെക്കുറിച്ചും മാധ്യമസമീപനത്തെക്കുറിച്ചും ക്രിയാത്മകവും വിമർശനാത്മകവുമായ ഇടപെടല്‍ നടത്തിയ അദ്ദേഹം ഇടതുപക്ഷ രാഷ്ട്രീയത്തിനൊപ്പം ഉറച്ചു നിന്ന വ്യക്തിയായിരുന്നുവെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.