കൊച്ചി : നടി ഭാവനയ്ക്ക് യു എ ഇ ഗോൾഡൻ വിസ ലഭിച്ചത് അടുത്തിടെയാണ്. നടി വിസ സ്വീകരിക്കുന്നതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെ ഭാവന ധരിച്ച വസ്ത്രത്തെ ചൊല്ലി സോഷ്യൽ മീഡിയയിൽ നിന്ന് വിമർശനം ഉയർന്നിരുന്നു. പാന്റും വെളുത്ത ടോപ്പും ധരിച്ചായിരുന്നു ഭാവന വിസ സ്വീകരിക്കാനെത്തിയത്. ശരീരത്തിന്റെ നിറത്തിലുള്ള സ്ലിപ്പായിരുന്നു നടി ഇതിന്റെ അടിയിൽ ധരിച്ചത്. കൈ ഉയർത്തിയപ്പോൾ അത് കാണികയും ചെയ്തു. ഇതോടെ ടോപ്പിനടിയിൽ വസ്ത്രമില്ലെന്നായിരുന്നു വിമർശനമുയർന്നത്. അത്തരത്തിലുള്ള വിമർശനങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് ഭാവനയിപ്പോൾ.
അകത്ത് സ്ലിപ്പെന്ന ഭാഗം കൂടി ചേർന്നതാണ് ആ ടോപ്പ്. ഇത് നിരവധി ആളുകൾ ഉപയോഗിക്കുന്നതുമാണ്. അല്ലാതെ ടോപ്പ് മാത്രം ധരിച്ച് പുറത്തുപോകുന്നയാളല്ല താൻ. എന്തുകിട്ടിയാലും എന്നെ വേദനിപ്പിക്കുന്ന ചിലരുണ്ട്. ഇതിലൂടെ അവർക്ക് സന്തോഷം കിട്ടുമെങ്കിൽ കിട്ടട്ടെ, തനിക്ക് അവരോട് ഒന്നും പറയാനില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒരു ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് മടങ്ങിയെത്തുകയാണ് ഭാവന. ഷറഫുദ്ധീൻ ഒപ്പം അഭിനയിക്കുന്ന ‘ന്റിക്കാക്കക്കൊരു പ്രേമമണ്ടർന്ന്’ എന്ന ചിത്രത്തിലൂടെയാണ് ഭാവന മലയാളത്തിലേക്ക് മടങ്ങിയെത്തുന്നത്. അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് ഭാവന മലയാളത്തിലേക്ക് വരുന്നത്. ഈ സമയങ്ങളിൽ കന്നഡ സിനിമകളിലായിരുന്നു ഭാവന അഭിനയിച്ചുകൊണ്ടിരുന്നത്. ഭാവനയുടെ ഭർത്താവ് നവീൻ കന്നഡ സിനിമയിലെ നിർമ്മാതാവ് കൂടിയാണ്. 2018-ലായിരുന്നു ഭാവനയുടെ വിവാഹം. ജീവിതത്തിലെ ഏറ്റവും പ്രതിസന്ധി നിറഞ്ഞ ഘട്ടങ്ങൾ തരണം ചെയ്തു പലർക്കും പ്രചോദനമായി മുന്നോട്ട് വന്നിട്ടുള്ള ഒരാളാണ് ഭാവന. പലരും ആ സമയത്ത് മാറിനിന്നപ്പോഴും കാമുകനായ നവീൻ താരത്തിന് ഒപ്പമുണ്ടായിരുന്നു.