‘നസർ ലഗി ജായേഗി…’അമല പോളിന്റെ ബോളിവുഡ് അരങ്ങേറ്റം, ഭോലയിലെ ആദ്യ ഗാനം കാണാം

നസർ ലഗി ജായേഗി..അമല പോളിന്റെ ബോളിവുഡ് അരങ്ങേറ്റം, ഭോലയിലെ ആദ്യ ഗാനം കാണാം

Advertisements

കാര്‍ത്തിയെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് ഹിറ്റാക്കിയ തമിഴ് ചലച്ചിത്രം കൈതി ഹിന്ദിയിലേക്ക് എത്തുകയാണ്. ഭോല എന്ന പേരിൽ അജയ് ദേവ്‍ഗൺ നായകൻ നായകനായി എത്തുന്ന ചിത്രത്തിലെ ഗാനം അണിയറ പ്രവർത്തകർ പുറത്തുവിട്ടു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നസർ ലഗി ജായേഗി … എന്നു തുടങ്ങിയ ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. അജയ് ദേവഗണിനൊപ്പം അമലാ പോളും ഈ ഗാനത്തിലുണ്ട്.

ജാവേദ് അലിയാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഇർഷാദ് കാമലിന്റെ വരികൾക്ക് രവി ബസ്രൂർ ആണ് ഈണം നൽകിയിരിക്കുന്നത്.

അജയ് ദേവ്‍ഗണ്‍ തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അസീം ബജാജാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. അമലാ പോളിന്റെ ബോളിവുഡ് അരങ്ങേറ്റത്തില്‍ തബുവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ടി സീരിസ്, റിലയൻസ് എന്റർടെയ്ൻമെന്റ്, ഡ്രീം വാരിയേഴ്‍സ് പിക്ചേഴ്സ് എന്നിവർ ചേർന്നാണ് നിർമാണം. 2023 ഓഗസ്റ്റ് 30ന് ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. 3 ഡിയിലാണ് ചിത്രം ഒരുങ്ങുന്നത്.

അജയ് ദേവ്‍ഗണ്‍ സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് ‘ഭോലാ’. ‘യു മേം ഓര്‍ ഹം’, ‘ശിവായ്’, ‘റണ്‍വേ 34’ എന്നിവയാണ് അജയ് ദേവ്‍ഗണ്‍ സംവിധാനം നിര്‍വ്വഹിച്ച മറ്റു ചിത്രങ്ങള്‍.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.