വ്യത്യസ്‌തമായ ഫാഷൻ പരീക്ഷണങ്ങൾ നടത്തുന്ന ബോളിവുഡ് നടിയാണ് ഭൂമി പട്‌നേക്കര്‍. ഭൂമിയുടെ വിവിധ തരത്തിലുള്ള ഗെറ്റപ്പുകൾ ഫാഷൻ ലോകത്ത് ശ്രദ്ധിക്കപ്പെടാറുണ്ട്.
ബോളിവുഡ് താരങ്ങളായ സിദ്ധാര്‍ഥ് മല്‍ഹോത്രയുടേയും കിയാര അദ്വാനിയുടേയും വിവാഹ റിസപ്ഷനില്‍ തിളങ്ങിയ ഭൂമിയുടെ ചിത്രങ്ങളാണ് പുതിയ ചർച്ചാ വിഷയം. ഭൂമി തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ചിത്രങ്ങള്‍ പങ്കുവച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സ്വര്‍ണ നിറത്തിലുള്ള ലെഹങ്ക ചോളിയായിരുന്നു ഭൂമിയുടെ വസ്ത്രം. ഗോള്‍ഡന്‍ ടസലുകളും എംബ്ബല്ലിഷ്‌മെന്റുകളും ഹെവി എംബ്രോയ്ഡറിയും ലെഹങ്ക ചോളി കൂടുതല്‍ മനോഹരമാക്കി.
ഡീപ് നെക്കോട് കൂടിയ ബ്ലൗസായിരുന്നു ഇതിനൊപ്പം അണിഞ്ഞത്. ഇതിനൊപ്പം മ്ള്‍ട്ടി ലെയര്‍ പേള്‍ ചോക്കര്‍, സ്‌റ്റേറ്റ്‌മെന്റ് റിങ്‌സ്, ഗോള്‍ഡന്‍ ബ്രേസ്ലറ്റ് എന്നിവയായിരുന്നു താരത്തിന്‍റെ ആക്സസറീസ്.
എന്നാൽ താരത്തിന്റെ ഈ പുതിയ വേഷത്തിനെതിരെ ഒരു വിഭാഗം ആളുകൾ വിമർശനവും ഉയർത്തി. ശരീരം കാണിക്കാന്‍ വേണ്ടി മാത്രം ധരിച്ച വസ്ത്രം എന്നായിരുന്നു പലരും താരത്തിനെതിരെ വിമര്‍ശനം ഉയര്‍ത്തിയത്. ഭൂമിയെ ബോഡി ഷെയ്മിങ് ചെയ്തുകൊണ്ടുള്ള കമന്‍റുകളും പലരും പങ്കുവച്ചു. വിമർശനങ്ങൾ ഉണ്ടെങ്കിലും താരത്തിന്റെ പുതിയ ലുക്ക് വൈറൽ ആയിരിക്കുകയാണ്.