ഭൂപതിവ് നിയമ ഭേദഗതി ബില്‍ ഗവര്‍ണര്‍ ഒപ്പിടാത്തതിനെതിരെ എല്‍ഡിഎഫ് പ്രത്യക്ഷ സമരത്തിന്. ജനുവരി 9ന് രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തും. അതേസമയം നിലവിലെ ചട്ടം ഭേദഗതി ചെയ്ത് സര്‍ക്കാരിന് പരിഹരിക്കാന്‍ കഴിയുന്ന വിഷയം, ഗവര്‍ണറുടെ മുന്നിലേക്ക് എത്തിച്ചെന്നാണ് യുഡിഎഫ് ആരോപണം.
സെപ്റ്റംബര്‍ 14 നാണ് നിയമസഭ ഭൂപതിവ് നിയമ ഭേദഗതി ബില്‍ പാസാക്കിയത്.
സര്‍ക്കാര്‍ ഗവര്‍ണര്‍ പോര് രൂക്ഷമായതോടെ രാഷ്ട്രപതിക്ക് ബില്‍ അയയ്ക്കുമെന്നയിരുന്നു സര്‍ക്കാരിന് ആശങ്ക. എന്നാല്‍ ഇതുണ്ടായിട്ടില്ല. മൂന്ന് മാസത്തിനുള്ളില്‍ ലോക്സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട്. അതിനു മുമ്പ് ബില്‍ നിയമമായില്ലെങ്കില്‍ പ്രയോജനം സര്‍ക്കാരിനും എല്‍ഡിഎഫിനും ലഭിക്കില്ല. ഇതാണ് ഗവര്‍ണര്‍ക്കെതിരെ പ്രത്യക്ഷ സമരം നടത്താന്‍ എല്‍ഡിഎഫിനെ പ്രേരിപ്പിച്ചത്. ജനുവരി നാലു മുതല്‍ ആറുവരെ പഞ്ചായത്ത് തലത്തില്‍ സമര പ്രഖ്യാപനം നടത്തും. ഒന്‍പതിന് കര്‍ഷകരെ പങ്കെടുപ്പിച്ച് രാജ്ഭവന് മാര്‍ച്ചും നടത്തും.