വിദ്യാര്‍ഥിയുടെ പ്രതികാരം: പ്രൊഫസറെ കോളേജില്‍ കയറി അടിച്ച്‌ കണ്ണില്‍ മുളകുപൊടിയെറിഞ്ഞു; ഗുരുതര പരിക്ക്

ഭോപ്പാൽ : വിദ്യാർഥിയുമായുള്ള തർക്കത്തിന് പിന്നാലെ പ്രൊഫസറെ കോളേജില്‍ കയറി ക്രൂരമായി മർദ്ദിച്ചു. മധ്യപ്രദേശിലെ ഗവണ്‍മെൻ്റ് ജെഎച്ച്‌ പിജി കോളേജിലാണ് സംഭവം. വടിയും മുളകുപൊടിയും ഉപയോഗിച്ചായിരുന്നു ആക്രമണം. ഗുരുതരമായി പരിക്കേറ്റ പ്രൊഫസറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംസ്കൃത വിഭാഗത്തില്‍ നിന്നുള്ള അസി. പ്രൊഫസർ നീരജ് ധക്കാടിനാണ് മർദ്ദനമേറ്റത്. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. അഞ്ചിനും ഏഴിനും ഇടയില്‍ വരുന്ന ഒരു സംഘം അക്രമികള്‍ വടിയും മുളകുപൊടിയുമായി കോളേജ് വളപ്പിലേക്ക് അതിക്രമിച്ച്‌ കയറുകയായിരുന്നു. മുഴുവൻ ദൃശ്യങ്ങളും സിസിടിവി ക്യാമറയില്‍ പതിഞ്ഞു. വിദ്യാർഥികളുമായി സംസാരിച്ച്‌ നില്‍ക്കുകായയിരുന്നു പ്രൊഫലർ. ബോധരഹിതനായി വീഴുന്നതുവരെ അക്രമികള്‍ അടി തുടർന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സമീപത്ത് മറ്റ് ഫാക്കല്‍റ്റി അംഗങ്ങളും വിദ്യാർത്ഥികളും ഉണ്ടായിരുന്നിട്ടും ആരും ആക്രമണം തടയാൻ ഇടപെട്ടില്ല. അക്രമികള്‍ രക്ഷപ്പെട്ടതിനെ തുടർന്നാണ് സഹപ്രവർത്തകർ പ്രൊഫസറെ ജില്ലാ ആശുപത്രിയിലെത്തിച്ചത്.

Advertisements

തലയ്ക്കും കൈകള്‍ക്കും കാലുകള്‍ക്കും ഒടിവുകള്‍ ഉള്‍പ്പെടെ സാരമായ പരിക്കുകള്‍ പറ്റിയിട്ടുണ്ടെന്ന് മെഡിക്കല്‍ റിപ്പോർട്ടുകള്‍ പറയുന്നു. പ്രൊഫസർ ധാക്കഡും അക്രമികളില്‍ ഒരാളായ കോളേജിലെ മുൻ വിദ്യാർത്ഥി അന്നു താക്കൂറും തമ്മിലുള്ള മുൻ തർക്കത്തെ തുടർന്നാണ് അക്രമമുണ്ടായതെന്ന് കോളേജിലുള്ളവർ പറയുന്നു. കോളേജിൻ്റെ സ്‌കോളർഷിപ്പ് പ്രോഗ്രാമുമായി ബന്ധപ്പെട്ട ക്രമക്കേടുകളുടെ പേരില്‍ പ്രൊഫസർ ധാക്കദും അന്നു താക്കൂറും തമ്മില്‍ ഒരു മാസം മുമ്ബ് തർക്കമുണ്ടായി. പ്രൊഫസർ ധാക്കഡിൻ്റെ ഔദ്യോഗിക മുദ്രയും ലെറ്റർഹെഡും ദുരുപയോഗം ചെയ്യാൻ ശ്രമിച്ച അന്നു താക്കൂറിനെ പിടികൂടി മുന്നറിയിപ്പ് നല്‍കിയിരുന്നു. തുടർന്ന് സംഭവം പ്രശ്നമായി. അന്നു താക്കൂറിൻ്റെ ആളുകളാണ് തന്നെ മർദ്ദിച്ചതെന്നും തന്നെ കൊല്ലുകയായിരുന്നു അവരുടെ ലക്ഷ്യമെന്നും പ്രൊഫസർ പറഞ്ഞു. പൊലീസ് കൊലപാതകശ്രമത്തിന് കേസെടുത്തു. അക്രമികള്‍ക്കായുള്ള തിരച്ചില്‍ ഊർജിതമാക്കിയെന്ന് പൊലീസ് പറഞ്ഞു.

Hot Topics

Related Articles