തലയോലപറമ്പ്: ബ്രഹ്മപുരം മാത്താനം ദേവി ക്ഷേത്രത്തിൽ തിരുവുത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കുമരകം എം.എൻ. ഗോപാലൻ തന്ത്രികളുടേയും മേൽശാന്തി ഹരീഷ് ഹരിഹരൻ്റേയും മുഖ്യ കാർമ്മികത്വത്തിലാണ് കൊടിയേറ്റിയത്. തുടർന്ന് ഫ്യൂഷൻ നടന്നു. ഉത്സവം 23ന് സമാപിക്കും.19ന് വൈകുന്നേരം 5.30ന് വേദ മന്ത്രാർച്ചന, ആറിന് താലപ്പൊലി വരവ്, 6.30ന് പുഷ്പാഭിഷേകം, ഏഴിന് പാട്ടും പടവെട്ടും, 20ന് വൈകുന്നേരം 5.30 ന് കുംഭകുടംവരവ്, ഏഴിന് തിരുവാതിര, 7.30ന് ഭരതനാട്യം, എട്ടിന്ഫ്യൂഷൻ തിരുവാതിര, 21ന് രാവിലെ 11 ന് ഉത്സവബലി, വൈകുന്നേരം ഏഴിന് ഫ്യൂഷൻ കൈ കൊട്ടിക്കളി, 8.30ന് ദേശ താലപ്പൊലി വരവ്, 8.45 ന് കൈകൊട്ടി കളി, 9.30ന് വലിയഗുരുതി എന്നിവ നടക്കും.
തുടർന്ന് 22ന് രാവിലെ 8.45ന് പൊങ്കാല 11.30ന് പൊങ്കാലനിവേദ്യം, 12.30 ന് പൊങ്കാല സദ്യ,വൈകുന്നേരം അഞ്ചിന് കാഴ്ചശ്രീബലി, ഏഴിന് ഗാനമേള. 23ന് ആറാട്ടോടെ ഉത്സവം സമാപിക്കും. ഉത്സവ പരിപാടികൾക്ക് ക്ഷേത്രം ദേവസ്വം പ്രസിഡൻ്റ് കണ്ണൻ കൂരാപ്പള്ളി, വൈസ് പ്രസിഡൻ്റ് അജയകുമാർ പാല ശേരി, സെക്രട്ടറി ഷിനോജ്കരി മാന്താറ്റ് , ട്രഷറർ രജിമോൻ, മഹിളാ സമാജം പ്രസിഡൻ്റ് ലീലാ രമണൻ, സെക്രട്ടറി രതി ബാബു തുടങ്ങിയവർ നേതൃത്വം നൽകും.