കൊച്ചി : സോഷ്യല്‍ മീഡിയയിലൂടെ മലയാളികള്‍ക്ക് പരിചിതയാണ് നടൻ കൃഷ്ണകുമാറിന്റെ മകളായ ദിയ കൃഷ്ണ. ദിയയുടെ പ്രണയവും ബ്രേക്കപ്പുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.ബ്രേക്ക്‌അപ്പ് ആയ വിവരം ദിയ തന്നെയാണ് സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചത്. ഇപ്പോഴിതാ, തന്നെ കുറിച്ച് കേട്ടിട്ടുള്ള റൂമറുകളെ കുറിച്ച് ദിയ സംസാരിച്ച വാക്കുകളാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. താൻ ഗര്‍ഭിണിയായിരുന്നുവെന്ന റൂമറിനോടും വീഡിയോയില്‍ ദിയ പ്രതികരിക്കുന്നുണ്ട്.
ദിയ കൃഷ്ണയുടെ വാക്കുകള്‍ ഇങ്ങനെ;
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
‘ഞാനും അത് കണ്ടിരുന്നു യൂട്യൂബില്‍. ഏതോ ഭക്ഷണം കഴിച്ച് അയ്യോ വയര്‍ ചാടിപ്പോയെ എന്ന് പറഞ്ഞ് വയര്‍ പിടിച്ചു നില്‍ക്കുന്നൊരു സ്റ്റോറി ഞാൻ ഇട്ടിരുന്നു. ഫുഡ് പോയിസണ്‍ ആയി ഛര്‍ദ്ദിച്ച് ആശുപത്രിയില്‍ കിടക്കുകയാണെങ്കില്‍ പ്രസവം കഴിഞ്ഞ് കിടക്കുകയാണെന്ന് അവര്‍ എഴുതിയിടും. ഇങ്ങനെ മറ്റുള്ളവരെ വിറ്റ് ജിവിക്കുന്ന മറ്റൊരു പേജ് കണ്ടിട്ടില്ല. ഒട്ടും നിലവാരമില്ലാത്തതും വൃത്തികെട്ടതുമായ കണ്ടന്റാണ് അവരിടുന്നത്. എന്റേത് മാത്രമല്ല. പ്രശസ്തരായ പലരെക്കുറിച്ചും. ഞാൻ ഗര്‍ഭിണിയല്ല. ആണെങ്കില്‍ അറിയിക്കും.
ഞാൻ സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടിവായിട്ടുള്ള ആളാണ്. വിവാഹ നിശ്ചയം കഴിഞ്ഞിരുന്നുവെങ്കില്‍ അത് വീഡിയോ എടുത്ത് പത്ത് വീഡിയോ ആക്കി യൂട്യൂബില്‍ ഇടില്ലേ? നിങ്ങളെ വെറുപ്പിക്കില്ലേ? ഓവറാക്കില്ലേ? എന്തൊക്കെ കാണിച്ച് വെറുപ്പിക്കാനുള്ളത്. രഹസ്യമായിട്ടൊന്നും നിശ്ചയം നടത്തില്ല. ആഡംബരത്തോടെയായിരിക്കും. ഒരിക്കലും രഹസ്യമാക്കി വെക്കില്ല. സോഷ്യല്‍ മീഡിയയില്‍ ഇട്ടിരിക്കും. പ്രണയത്തിയാലും നിശ്ചയം ആയാലെ പബ്ലിക്ക് ആക്കൂവെന്ന് തീരുമാനിച്ചതാണ്.
ഇനിയും പഴയപോലത്തെ നാടകത്തിന് സമയവും ഊര്‍ജ്ജവുമില്ല. ഒന്ന് രണ്ട് സീരിയസ് റിലേഷൻഷിപ്പുകളുണ്ടായിട്ടുണ്ട്. അവരൊക്കെ ഇപ്പോള്‍ സംസാരിക്കാൻ വന്നാലും ഞാൻ സംസാരിക്കും. മനസില്‍ വെറുപ്പ് സൂക്ഷിക്കുന്ന ആളല്ല ഞാൻ. റിലേഷൻഷിപ്പ് കഴിഞ്ഞെന്ന് കരുതി അവരെ കണ്ടാല്‍ അറിയാത്തത് പോലെ നടക്കാനാകില്ല. സൗഹൃദം എപ്പോഴും ഉണ്ടാകും. സുഹൃത്തുക്കളായിട്ടല്ല പ്രണയത്തിലാകുന്നത്.’