തിരഞ്ഞെടുപ്പ് സമയത്ത് ബുദ്ധിമുട്ടുണ്ടാക്കില്ലെന്ന് കേന്ദ്രം; കോൺഗ്രസിന്റെ ഹർജി ജൂലൈയിൽ പരിഗണിക്കും

ന്യൂഡല്‍ഹി: ആദായ നികുതി കുടിശ്ശികയുടെ പേരില്‍ തിരഞ്ഞെടുപ്പ് സമയത്ത് പാർട്ടികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. കോണ്‍ഗ്രസിന് നല്‍കിയ 3,500 കോടി രൂപയുടെ നോട്ടീസില്‍ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ തുടർനടപടികള്‍ ഉണ്ടാകില്ലെന്ന് ആദായ നികുതി വകുപ്പ് സുപ്രീം കോടതിയില്‍ വ്യക്തമാക്കി. മാർച്ച്‌ മാസത്തെ അവസാന ദിവസങ്ങളില്‍ കോണ്‍ഗ്രസിന് ആദായനികുതി വകുപ്പ് കൈമാറിയത് 3567.25 കോടിയുടെ നോട്ടീസ് ആയിരുന്നു. ഈ നോട്ടീസുകളിലാണ് ലോക്സഭാ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ ഒരു നടപടിയും എടുക്കില്ലെന്ന് ആദായനികുതി വകുപ്പ് വ്യക്തമാക്കിയത്.

Advertisements

കോണ്‍ഗ്രസ് ലാഭം ഉണ്ടാക്കുന്ന സ്ഥാപനമല്ലെന്ന് സംഘടനയ്ക്കുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ അഭിഷേക് മനു സിംഗ്വി സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി. എല്ലായിപ്പോഴും ഒരാളേക്കുറിച്ച്‌ നെഗറ്റീവായ കാര്യം മാത്രം പറഞ്ഞുകൊണ്ടിരിക്കരുതെന്ന് ബെഞ്ചിന് നേതൃത്വം നല്‍കിയ ജസ്റ്റിസ് ബി.വി നാഗരത്ന കോണ്‍ഗ്രസിനുവേണ്ടി ഹാജരായ അഭിഭാഷകരോട് പറഞ്ഞു. ചില സമയങ്ങളില്‍ തങ്ങള്‍ മിണ്ടാട്ടം ഇല്ലാത്തവരായി പോകുകയാണെന്ന് സിംഗ്വി കോടതിയില്‍ ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസിന്റെ പുതിയ അപേക്ഷയില്‍ ആദായനികുതി വകുപ്പിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. സീതാറാം കേസരി കോണ്‍ഗ്രസ് ട്രഷറർ ആയിരുന്ന 1994-95 സാമ്പത്തിക വർഷത്തിലെ ആദായ നികുതി തർക്കവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് 2016-ല്‍ നല്‍കിയ ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ ഹർജിക്ക് ഒപ്പം പുതുതായി ലഭിച്ച നോട്ടീസുകള്‍ക്കെതിരായ അപേക്ഷകളും പരിഗണിക്കണമെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആവശ്യം. ലോക്സഭാ തിരെഞ്ഞെടുപ്പ് ഫലം ജൂണ്‍ നാലിന് പുറത്തുവരുമെന്നും അതിനാല്‍ ജൂണ്‍ രണ്ടാംവാരം കോണ്‍ഗ്രസിന്റെ ഹർജി പരിഗണിക്കണമെന്നും സോളിസിസ്റ്റർ ജനറല്‍ തുഷാർ മേത്ത ആവശ്യപ്പെട്ടു. അതിനുമുമ്ബ് ആദായനികുതി വകുപ്പിന് ഇക്കാര്യത്തിലുള്ള മറുപടി ഫയല്‍ ചെയ്യാമെന്നും തുഷാർ മേത്ത അറിയിച്ചു. എന്നാല്‍, ജൂണില്‍ കോടതിക്ക് അവധിയാണെന്നും അതിനാല്‍ ജൂലൈ 24-ന് പരിഗണിക്കാമെന്നും വ്യക്തമാക്കി ഹർജി സുപ്രീം കോടതി മാറ്റി.

Hot Topics

Related Articles