ബിഗ് ബോസ് തിരിച്ചടിച്ചു : നടി വീണാ നായർ വിവാഹ മോചിതയാകുന്നു : സോഷ്യൽ മീഡിയ അക്കൗണ്ടിൽ നിന്ന് ചിത്രങ്ങൾ ഡിലീറ്റ് ചെയ്ത് അൺ ഫോളോ ചെയ്ത് വീണയും ഭർത്താവും

കൊച്ചി : മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത തട്ടിമുട്ടി എന്ന ഹാസ്യ പരമ്പരയിലൂടെ ശ്രദ്ധ നേടിയ താരമാണ് വീണ നായർ. പരമ്പരയിൽ കോകില എന്നൊരു കഥാപാത്രത്തെയായിരുന്നു വീണ മികച്ചതാക്കിയത്.കെ പി എസി ലളിത അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ മകളുടെ വേഷത്തിലായിരുന്നു മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഇടയിലേക്ക് വീണയെത്തിയത്. ബിജു മേനോൻ പ്രധാനവേഷത്തിലെത്തിയ വെള്ളിമൂങ്ങ എന്ന ചിത്രത്തിലെ താരത്തിന്റെ പ്രകടനവും വളരെയധികം ശ്രദ്ധ നേടിയിരുന്നു. പാവങ്ങളുടെ കാവ്യാ മാധവൻ എന്നാണ് പ്രേക്ഷകർ ഒരുകാലത്ത് വീണയെ വിളിച്ചിരുന്നത്. കാവ്യയുടെ മുഖവുമായി നല്ല സാമ്യമാണ് വീണയ്ക്ക് എന്ന് ഒരുകാലത്ത് പ്രേക്ഷകരെല്ലാം ഒരുപോലെ പറഞ്ഞിരുന്നു.

Advertisements

മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും എല്ലാം തന്നെ വീണ തന്റെ സാന്നിധ്യം ഉറപ്പിച്ചു. ഏറ്റവും കൂടുതൽ തന്റെ വേദനകൾ വീണ തുറന്നുപറഞ്ഞത് ബിഗ് ബോസ് വീട്ടിലായിരുന്നു. ബിഗ് ബോസ് സീസണിൽ എത്തിയ വിദ്യയുടെ ഓരോ തുറന്നു പറച്ചിലും പ്രേക്ഷരിൽ അമ്പരപ്പാണ് നിറയ്ക്കുന്നത്. തങ്ങളെ ഇത്രത്തോളം ചിരിപ്പിച്ച താരത്തിന് ഇത്രയും വേദനകൾ ഉണ്ടായിരുന്നൊ എന്ന് പ്രേക്ഷകർ പോലും അമ്പരന്നുപോയ നിമിഷങ്ങളായിരുന്നു അത്. ഈ സാഹചര്യത്തിൽ വീണ തുറന്നുപറഞ്ഞത് ഭർത്താവിനെക്കുറിച്ചും ഭർതൃ വീട്ടുകാരെ കുറിച്ചും ആയിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തന്റെ കുടുംബത്തിൽ വളരെയധികം ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ട്. അച്ഛന്റെ ബിസിനസ് തകർന്നത് നേരിട്ട് കണ്ടിട്ടുള്ളതാണ്. അമ്മ മരിച്ചതിനുശേഷം തനിക്ക് എല്ലാം തന്റെ ഭർത്താവിന്റെ അമ്മയായിരുന്നു. ഭർത്താവും ഭർത്താവിന്റെ കുടുംബവുമാണ് തന്നെ തിരിച്ചു ജീവിതത്തിലേക്ക് കൊണ്ടുവന്നത്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ് അവർ എന്നും വീണ പറഞ്ഞിരുന്നു. പലപ്പോഴും തങ്ങളുടെ കുടുംബചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രേക്ഷകർക്ക് മുന്നിലേക്ക് പങ്കുവയ്ക്കുകയും ചെയ്യാറുണ്ടായിരുന്നു താരം.

എന്നാൽ കഴിഞ്ഞ ദിവസം എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് ഒരു പുതിയ വാർത്ത വന്നിരുന്നു. വീണ വിവാഹമോചിതയാകുന്നുവെന്നായിരുന്നു ആ വാർത്ത. ചില ഓൺലൈൻ മാധ്യമങ്ങൾ ആയിരുന്നു ഈ ഒരു വാർത്ത പ്രചരിപ്പിച്ചിരുന്നത്. പല ഓൺലൈൻ മാധ്യമങ്ങളും ഇത്തരം വാർത്ത റിപ്പോർട്ട് ചെയ്തു. എങ്കിലും ഈ വാർത്തയ്ക്ക് എതിരെ ഭർത്താവോ വീണയോ പ്രതികരിച്ചിരുന്നില്ല എന്നതും ശ്രദ്ധനേടിയിരുന്നു. സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്നും ഇവർ പരസ്പരം അൺഫോളോ ചെയ്തുവെന്നും ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ ഡിലീറ്റ് ചെയ്തതും ഒക്കെ ആരാധകരിൽ സംശയം ഉണ്ടാകാനുള്ള കാരണങ്ങൾ ആയി മാറിയിരുന്നു.

ഗായകനും റേഡിയോ ജോക്കിയുമായി അമാനാണ് വീണാ നായരെ വിവാഹം കഴിച്ചത്. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു. ഇരുവർക്കും ഒരു മകനുമുണ്ട്. കുറച്ചുദിവസങ്ങളായി വീണയും ഭർത്താവും പിണക്കത്തിലാണ് വിവാഹമോചനത്തിനൊരുങ്ങുന്നു എന്നൊക്കെ പ്രചരിച്ചിരുന്നു. ആറു മാസം മുന്നേ തന്നെ ഇവർ വിവാഹമോചിതരായി എന്നാണ് പ്രമുഖ ഓൺലൈൻ മാധ്യമമായ സിനിലൈഫ് റിപ്പോർട്ട് ചെയ്തത്. ബിഗ്ബോസ് സീസൺ 2 ലെ മത്സരാർത്ഥി ആയിരുന്നു വീണ നായർ ബിഗ് ബോസ് വീട്ടിലെ ചില പ്രശ്നങ്ങൾ സ്വകാര്യജീവിതത്തിൽ ബാധിച്ചതോടെ ആണ് വേർപിരിഞ്ഞത് എന്നാണ് വാർത്തയിൽ പറയുന്നത്. ഇത് സത്യമാണോ എന്നത് ഇപ്പോഴും വ്യക്തമല്ല. ഇരുവരും ഈ വാർത്തകളോട് പ്രതികരിച്ചിട്ടില്ല.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.