ബിഗ് ബോസ് സീസണ്‍ ഏഴിൽ സാധാരണക്കാര്‍ക്കും പങ്കെടുക്കാന്‍ അവസരം; ചെയ്യേണ്ടത് എന്തെല്ലാം?

ബിഗ് ബോസ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന സീസണ്‍ 7 ല്‍ പങ്കെടുക്കാന്‍ സാധാരണക്കാര്‍ക്കും അവസരം. മൈജി ബിഗ് എന്‍ട്രിയിലൂടെയാണ് ഇതിനുള്ള അവസരം ഒരുങ്ങുക. ഇതിനായി എന്തൊക്കെയാണ് ചെയ്യേണ്ടതെന്നത് വിശദീകരിച്ചുകൊണ്ടുള്ള പ്രൊമോ ഏഷ്യാനെറ്റ് പുറത്തുവിട്ടു. ആറാം സീസണില്‍ കോമണര്‍ ആയി എത്തിയ റസ്മിന്‍ ബായ് ആണ് വീഡിയോയില്‍ എന്തൊക്കെയാണ് ഇതിനായി ചെയ്യേണ്ടതെന്ന് വിശദീകരിക്കുന്നത്.

Advertisements

ബിഗ് ബോസ് സീസണ്‍ 7 ല്‍ പങ്കെടുക്കാൻ താൽപര്യമുള്ളവർ ഏറ്റവും അടുത്തുള്ള മൈജി ഫ്യൂച്ചർ ഷോറൂമിൽ ഒരുക്കിയിട്ടുള്ള മൈജി ബിഗ് എൻട്രി ബൂത്തിൽ വച്ച് തങ്ങളെക്കുറിച്ചുള്ള മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള ഒരു വീഡിയോ റെക്കോർഡ് ചെയ്യണം. ഈ വീഡിയോ 50 എംബി-യിൽ കൂടാതെ bb7.jiostar.com എന്ന വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യണം. അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി 2025 ജൂലൈ 10 ആണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പുതിയ പ്രതിഭകളെ കണ്ടെത്താനും ഇന്ത്യയിലെ ഏറ്റവും ചർച്ചാവിഷയമായ റിയാലിറ്റി ടെലിവിഷൻ ഷോയുടെ ഭാഗമാകാൻ അവർക്ക് ഒരു വേദി നൽകുക എന്നതുമാണ് ഈ മികച്ച അവസരത്തിലൂടെ ഏഷ്യാനെറ്റും മൈജി ഫ്യൂച്ചറും ലക്ഷ്യമിടുന്നത്. ഈ അസുലഭ അവസരം പരമാവധി ആളുകളിലേക്ക് എത്തിക്കാനും അവരെ ബിഗ് ബോസ് എന്ന സ്വപ്നത്തിലേക്ക് കൈപിടിച്ച് നടത്താനും മൈജി ബിഗ് എൻട്രി സഹായിക്കും. അതേസമയം സീസണ്‍ 7 ന്‍റെ ലോഞ്ചിംഗ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

Hot Topics

Related Articles