ബി​ഗ് ബോസ് മലയാളം സീസൺ 5 ഉടൻ ; ഗോൾഡൻ ലുക്കിൽ പുതിയ ലോഗോ പുറത്ത് , ഷോയുടെ മുഖമായി ഇത്തവണയും മോഹൻലാൽ

ബി​ഗ് ബോസ് മലയാളം സീസൺ 5 ഉടൻ ; ഗോൾഡൻ ലുക്കിൽ പുതിയ ലോഗോ പുറത്ത് , ഷോയുടെ മുഖമായി ഇത്തവണയും മോഹൻലാൽബി​ഗ് ബോസ് മലയാളം സീസൺ 5 ന്റെ ലോ​ഗോ ഏഷ്യാനെറ്റ് പുറത്തു വിട്ടു. കഴിഞ്ഞ വർഷങ്ങളിൽ നിന്നും വിപരീതമായി ​ഗോൾഡൻ ലുക്കിലാണ് ലോ​ഗോ തയ്യാറാക്കിയിരിക്കുന്നത്. മോഹൻലാൽ തന്നെയാകും ഇത്തവണയും ഷോ അവതരിപ്പിക്കുന്നത്.

Advertisements

ഭാരതി എയർടെല്ലിന്റെ 5ജി പ്ലസാണ് ഷോയുടെ പ്രധാന സ്പോൺസർ. സ്വയംവര സിൽക്സും ഇന്ത്യ ഗേറ്റും ഡാസ്ലർ എറ്റേണലും സഹ സ്പോൺസർമാരായുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇത്തവണ ഷോയിൽ ആരൊക്കെയാണ് മത്സരിക്കുക എന്നുള്ള വിവരം ഇതുവരെ പുറത്തു വന്നിട്ടില്ല. വ്യത്യസ്‍ത മേഖലകളിലുളള മത്സരാർത്ഥികൾക്കൊപ്പം എയര്‍ടെല്‍ മുഖേന ഒരാളെ പൊതുജനങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കുന്നു എന്ന പ്രത്യേകത കൂടി ഈ സീസണിനുണ്ട്. 

ഏഷ്യാനെറ്റിന് പുറമെ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറില്‍ 24 x 7 സംപ്രേക്ഷണവും ഉണ്ടായിരിക്കുന്നതാണ്. എന്നായിരിക്കും ബിഗ് ബോസ് സീസണ്‍ 5 തുടങ്ങുക എന്ന് അറിയിച്ചിട്ടില്ല.

Hot Topics

Related Articles