1710 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന പാലം മൂന്നാമതും തകര്‍ന്നു; ബിഹാറില്‍ നാലാഴ്ചക്കിടെ തകര്‍ന്നത് 15 പാലങ്ങള്‍

പട്ന : ബീഹാറിലെ ഗംഗാ നദിക്ക് കുറുകെ നിർമ്മാണത്തിലിരിക്കുന്ന അഗുവാനി-സുല്‍ത്താൻഗഞ്ച് പാലത്തിൻ്റെ ഒരു ഭാഗം തകർന്നു. മൂന്നാം തവണയാണ് ഇതേ പാലം തകരുന്നത്. 2023 ജൂണ്‍ 5നും 2022 ഏപ്രില്‍ ഒമ്ബതിനും പാലത്തിന്റെ ഒരുഭാഗം തകർന്നിരുന്നു. ശനിയാഴ്ച രാവിലെയാണ് പാലം തകർന്നത്. സംഭവത്തില്‍ ആർക്കും പരിക്കില്ലെന്നും അധികൃതർ അറിയിച്ചു. പതിനൊന്ന് വർഷമായി നിർമിക്കുന്ന പാലമാണ് തകർന്നത്. 1710 കോടി രൂപ ചെലവാക്കിയാണ് പാലം നിർമാണം പുരോഗമിക്കുന്നത്. അതേസമയം, ബിഹാറില്‍ നാലാഴ്ചയ്ക്കിടെ 15 പാലങ്ങള്‍ തകർന്നു.

Advertisements

കഴിഞ്ഞ ദിവസം കനത്ത വെള്ളപ്പൊക്കത്തില്‍ അരാരിയ ജില്ലയിലെ ഫോർബ്സ്ഗഞ്ച് ബ്ലോക്കിലെ അംഹാര ഗ്രാമത്തിലെ പർമൻ നദിയിലെ പാലവും തകർന്നിരുന്നു. സംസ്ഥാനത്ത് ഒന്നിലധികം പാലങ്ങള്‍ തകർന്ന സംഭവങ്ങളില്‍ സുപ്രീം കോടതി ഇടപെട്ടിരുന്നു. നിർമ്മാണത്തിലിരിക്കുന്നതുമായ എല്ലാ പാലങ്ങളുടെയും ഓഡിറ്റ് നടത്തണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ ബ്രജേഷ് സിംഗ് ആണ് ഹർജി സമർപ്പിച്ചത്. തുടർന്നായിരുന്നു സുപ്രീം കോടതി ഇടപെടല്‍. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

Hot Topics

Related Articles